ഫ്ലൈറ്റിലിരുന്ന് ഫയൽ നോക്കിയ മോഡിയുടെ പോസ്റ്റിന് മറുപടി; ഫ്ലൈറ്റിൽ വാർത്താസമ്മേളനം നടത്തുന്ന മൻമോഹൻ സിംഗിൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസ്

 


ന്യൂഡെൽഹി: (www.kvartha.com 23.09.2021) യുഎസിലേയ്ക്ക് പറക്കുന്നതിനിടയിൽ എയർ ഇന്ത്യ വൺ വിമാനത്തിലിരുന്ന് ഫയൽ നോക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിരോധിച്ച് കോൺഗ്രസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് യാത്രയ്ക്കിടയിൽ വിമാനത്തിലിരുന്ന് വാർത്താസമ്മേളനം നടത്തുന്നതിൻ്റെ ചിത്രങ്ങളാണ് കോൺഗ്രസ് പങ്കുവെച്ചത്. ചില ചിത്രങ്ങൾ പകർത്തുന്നത് കഠിനമാണ്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എയർ ഇന്ത്യ വൺ വിമാനത്തിലിരുന്ന് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു എന്ന ക്യാപ്ഷനോടെയാണ് കോൺഗ്രസ് ചിത്രങ്ങൾ പുറത്തുവിട്ടത്. 

 ഫ്ലൈറ്റിലിരുന്ന് ഫയൽ നോക്കിയ മോഡിയുടെ പോസ്റ്റിന് മറുപടി; ഫ്ലൈറ്റിൽ വാർത്താസമ്മേളനം നടത്തുന്ന മൻമോഹൻ സിംഗിൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസ്

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോഡി വാഷിംഗ്ടണിലേയ്ക്ക് പറന്നത്. യു എൻ ജനറൽ അസംബ്ലി യോഗത്തിലും മോഡി പങ്കെടുക്കും. ദീർഘമായ വിമാനയാത്രയെന്നാൽ രേഖകളും ഫയലുകളും പരിശോധിക്കാനുള്ള അവസരം കൂടിയാണ് എന്ന ക്യാപ്ഷനോടെയാണ് പ്രധാനമന്ത്രി മോഡി ഫയൽ നോക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. നിരവധി ബിജെപി നേതാക്കൾ ഈ ചിത്രം പങ്കുവെച്ചിരുന്നു. 

ഇതിനിടയിൽ ചില കോൺഗ്രസ് നേതാക്കൾ മുൻ പ്രധാനമന്ത്രിമാരായ ലാൽ ബഹാദുർ ശാസ്ത്രിയുടേയും പിവി നരസിംഹ റാവുവിൻ്റേയും വിമാനങ്ങളിലിരുന്ന് ഫയലുകൾ പരിശോധിക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 

SUMMARY: This morning, PM Modi's post showed him going through files on his flight to Washington, where he has a packed three-day schedule, including a Quad meeting and an address to the UN General Assembly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia