ഡെല്‍ഹിയിലെ നയതന്ത്ര ഉദ്യോഗസ്ഥനെതിരായ ലൈംഗിക ആരോപണം; നിലപാട് കടുപ്പിച്ച് ഇന്ത്യ

 


ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) ഡെല്‍ഹിയിലെ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ നേപ്പാളി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിവാദത്തില്‍ ഉദ്യോഗസ്ഥനെ അറസ്്റ്റു ചെയ്യാനുള്ള അനുമതിക്കു സമ്മര്‍ദം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഈ പ്രശ്‌നത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഇന്ത്യയുമായി നയതന്ത്ര ബന്ധമുള്ള മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന വിലയിരുത്തലാണു കാരണം.

സൗദി എംബസിയിലെ ഒന്നാം സെക്രട്ടറി അബ്ദുല്‍ മജീദിനെ അറസ്റ്റു ചെയ്യാന്‍ തടസ്സമായ നയതന്ത്ര പരിരക്ഷയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സൗദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യ. വ്യാഴാഴ്ചയാണ് സൗദി അംബാസിഡറോട് ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം  ആവശ്യപ്പെട്ടത്.
നേപ്പാള്‍ സ്വദേശികളായ രണ്ടു യുവതികളെ സൗദി എംബസി ഉദ്യോഗസ്ഥനും സുഹൃത്തുക്കളും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിവരം ആദ്യം പുറത്തുവിട്ടത് പ്രമുഖ ദേശീയ ദിനപത്രമാണ്.

പ്രാദേശിക മാധ്യമങ്ങള്‍ ഇത് കാര്യമായി എടുത്തില്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ ഏതാനും ദിവസങ്ങളായി ഈ വാര്‍ത്ത അതീവ പ്രാധാന്യത്തോടെയാണു റിപ്പോര്‍ട്ടു ചെയ്യുന്നത്. ഒന്നാം പേജിലും അകം പേജുകളിലുമായി ഒന്നിലധികം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് സൗദി എംബസിയുടെ വിശദീകരണം. ദി ഹിന്ദു ഈ വിശദീകരണവും മറ്റു റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു.

നേപ്പാള്‍ സ്വദേശിനികളെ ജോലിക്കാരായി നിയമിച്ച ശേഷം നിര്‍ബന്ധപൂര്‍വം അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഒരു മാസം സൗദിയില്‍ കൊണ്ടുപോയി താമസിപ്പിച്ച ശേഷം ഡെല്‍ഹിയില്‍ തിരിച്ചെത്തിയിട്ടും പീഡനം തുടര്‍ന്നുവെന്നുമാണ് പുറത്തുവന്നിരിക്കുന്നത്. സൗദി ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെട്ട ഒരു യുവതിയാണ് പോലീസിനെ സമീപിച്ചതും സംഭവങ്ങള്‍ വിശദീകരിച്ചതും. പ്രശ്‌നം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കാത്ത വിധം കൈകാര്യം ചെയ്യണമെന്ന നിലപാടാണ് ഇന്ത്യയുടേത്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കുറ്റം ചെയ്തയാളെ ഇവിടുത്തെ നിയമത്തിനു കീഴടങ്ങാന്‍ ആദ്യം നിര്‍ദേശിക്കുകയാണ് സൗദി സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നാണ് വ്യാഴാഴ്ച ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സൗദിയുടെ നിലപാട് നിര്‍ണായകമാണ്.

അതേസമയം, പ്രശ്‌നത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനാണ് ഡെല്‍ഹി
പോലീസ് ശ്രമിക്കേണ്ടതെന്നാണ് സൗദി നയതന്ത്ര കാര്യാലയത്തിന്റെ വാദം. തങ്ങളുടെ ഉദ്യോഗസ്ഥനെയും എംബസിയെയും രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ച ആരോപണമാണിത് എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെയാണ് നയതന്ത്ര പരിരക്ഷ എടുത്തുമാറ്റി അറസ്റ്റു ചെയ്യാന്‍ അവസരമൊരുക്കണം എന്ന ആവശ്യത്തില്‍നിന്നു പിന്നോട്ടു പോകേണ്ട എന്ന ശക്തമായ നിലപാടിലേക്ക് ഇന്ത്യയും എത്തുന്നത്.

ഡെല്‍ഹിയിലെ  നയതന്ത്ര ഉദ്യോഗസ്ഥനെതിരായ ലൈംഗിക ആരോപണം; നിലപാട് കടുപ്പിച്ച് ഇന്ത്യ


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: ബോഡി ബില്‍ഡറുമായി സംസാരിച്ച സ്ത്രീയെ കുറിച്ചും അന്വേഷണം, കാര്‍ കസ്റ്റഡിയില്‍

Keywords:  Harassment allegation against diplomat; india firm on it's stand, New Delhi, Nepal, Women, Embassy, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia