SWISS-TOWER 24/07/2023

ഹോസ്റ്റെല്‍ പണിത് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സ്ഥലത്ത് ഗോശാല! പ്രതിഷേധവുമായി ഡെല്‍ഹി ഹന്‍സ് രാജ് കോളജിലെ വിദ്യാര്‍ഥികള്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 27.01.2022) ഹോസ്റ്റെല്‍ പണിത് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സ്ഥലത്ത് ഗോശാല തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി ഡെല്‍ഹി ഹന്‍സ് രാജ് കോളജിലെ വിദ്യാര്‍ഥികള്‍. കോവിഡ് കാലത്ത് കോളേജ് അടഞ്ഞു കിടന്ന സമയത്താണ് ഗോശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തിനെതിരെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം തുടങ്ങിയിട്ടുണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് തീരുമാനം.
Aster mims 04/11/2022

1000 കണക്കിന് പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ ഇതുവരെ ഒരു വനിതാ ഹോസ്റ്റെലില്ലെന്നതാണ് ആശ്ചര്യം. ഗോശാലക്ക് പുറത്ത് 'കൗ ഷെല്‍ടെര്‍ ആന്‍ഡ് റിസേര്‍ച് സെന്റര്‍' (COW SHELTER AND RESEARCH CENTER) എന്ന ബോര്‍ഡുണ്ട്. പശുക്കളെ കുറിച്ച് പഠിക്കുന്ന ഒരു വിഭാഗം കോഴ്‌സ് നിലവില്‍ കോളജിലില്ലാത്ത സ്ഥിതിക്ക് എന്തിനാണ് കാമ്പസിനകത്തൊരു ഗോശാല എന്നാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന ചോദ്യം. 

ഹോസ്റ്റെല്‍ പണിത് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സ്ഥലത്ത് ഗോശാല! പ്രതിഷേധവുമായി ഡെല്‍ഹി ഹന്‍സ് രാജ് കോളജിലെ വിദ്യാര്‍ഥികള്‍


എന്നാല്‍ ആവശ്യത്തിന് ഫന്‍ഡില്ലാത്തതിനാലാണ് ഹോസ്റ്റെല്‍ നിര്‍മിക്കാത്തതെന്നാണ് വിഷയത്തില്‍ കോളജ് അധികൃതരുടെ വിശദീകരണം. അതേസമയം, ഹോസ്റ്റെലിന് മാറ്റിവച്ച സ്ഥലം ഗോശാലയ്ക്ക് നല്‍കിയതിന് അധികൃതരുടെ ഭാഗത്തുനിന്നും മറുപടിയില്ല.

Keywords:  News, National, India, New Delhi, Students, Protest, Hansraj students protest ‘cow shelter’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia