MP Minister | ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണം, മൃതദേഹം പരുന്തിനും കാക്കയ്ക്കും ഇട്ടുകൊടുക്കണമെന്നും മന്ത്രി ഉഷാ താകൂര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com) ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്നും മൃതദേഹം സംസ്‌കരിക്കരുതെന്നും മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷാ താകൂര്‍. തൂക്കിലേറ്റിയവരുടെ മൃതദേഹങ്ങള്‍ പരുന്തിനും കാക്കയ്ക്കും ഇട്ടുകൊടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഖ്വാണ്ട്വ ജില്ലയില്‍ ബലാത്സംഗത്തിനിരയായ നാലുവയസുകാരിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Aster mims 04/11/2022

MP Minister | ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണം, മൃതദേഹം പരുന്തിനും കാക്കയ്ക്കും ഇട്ടുകൊടുക്കണമെന്നും മന്ത്രി ഉഷാ താകൂര്‍

ദിവസങ്ങള്‍ക്ക് മുന്‍പാണ് ജസ്വാദി പ്രദേശത്തിനടുത്ത് നാലുവയസുകാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബലാത്സംഗം ചെയ്യുന്ന പുരുഷന്‍മാരെ കവലയില്‍ പരസ്യമായി തൂക്കിലേറ്റണമെന്നും അവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും പറഞ്ഞ മന്ത്രി ഉഷ താകൂര്‍ ഇക്കാര്യം മുഖ്യമന്ത്രി ശിവരാജ് ചൗഹാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ സംസ്ഥാന സര്‍കാര്‍ കര്‍ശനമായ നിയമം കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 72 ബലാത്സംഗ കുറ്റവാളികളെ തൂക്കിലേറ്റിയതായും അവര്‍ പറഞ്ഞു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും മന്ത്രി എല്ലാവിധ സഹായവും ഉറപ്പുനല്‍കി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Keywords: Hang molests at crossroads, let them rot: Madhya Pradesh minister, Madhya pradesh, News, Molestation, Minister, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia