PM | കേന്ദ്രത്തിന്റെ പദ്ധതികളോട് മുഖം തിരിക്കുന്നതില്‍ വേദന, പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വിഹിതം പോലും കുടുംബവാഴ്ചക്കാര്‍ തട്ടിയെടുക്കുന്നു; വികസന പദ്ധതികളോട് തെലങ്കാന സര്‍കാര്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി

 


ഹൈദരാബാദ്: (www.kvartha.com) വികസന പദ്ധതികളോട് തെലങ്കാന സര്‍കാര്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് സര്‍കാരിനോടാണു പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.

തെലങ്കാനയിലെ ജനങ്ങള്‍ക്കായുള്ള വികസന പദ്ധതികള്‍ക്കു സംസ്ഥാന സര്‍കാര്‍ തടസ്സം സൃഷ്ടിക്കരുതെന്ന് പറഞ്ഞ മോദി കേന്ദ്ര സര്‍കാരിന്റെ പദ്ധതികളോടു സംസ്ഥാനം മുഖം തിരിക്കുന്നതില്‍ വേദനയുണ്ടെന്നും പരിതപിച്ചു. സര്‍കാരിന്റെ ഇത്തരം നടപടി മൂലം പല കേന്ദ്രപദ്ധതികളും വൈകുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുടുംബവാഴ്ചയും അഴിമതിയും വ്യത്യസ്തമല്ലെന്ന് പറഞ്ഞ അദ്ദേഹം തെലങ്കാനയിലെ പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വിഹിതം പോലും കുടുംബവാഴ്ചക്കാര്‍ (പരിവാര്‍വാദ്) തട്ടിയെടുക്കുകയാണെന്നും ആരോപിച്ചു.

PM | കേന്ദ്രത്തിന്റെ പദ്ധതികളോട് മുഖം തിരിക്കുന്നതില്‍ വേദന, പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വിഹിതം പോലും കുടുംബവാഴ്ചക്കാര്‍ തട്ടിയെടുക്കുന്നു; വികസന പദ്ധതികളോട് തെലങ്കാന സര്‍കാര്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി

രാജ്യവളര്‍ചയ്ക്കു പ്രധാനപ്പെട്ടതാണു തെലങ്കാനയുടെ പുരോഗതി. കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. കോവിഡ്, റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ ലോക സാമ്പത്തിക രംഗം ഉയര്‍ച- താഴ്ചകളിലൂടെ കടന്നുപോവുകയാണ്. ഈ അനിശ്ചിതാവസ്ഥയിലും ഇന്‍ഡ്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിലെ നിക്ഷേപം റെകോര്‍ഡ് ഉയരത്തിലാണ്. ഈ മേഖലയ്ക്കായി ബജറ്റില്‍ 10 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.

നേരത്തെ, സെകന്ദരാബാദ് - തിരുപ്പതി വന്ദേഭാരത് ട്രെയിന്‍ ഫ് ളാഗ് ഓഫ് ചെയ്ത മോദി, തെലങ്കാനയില്‍ 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തിരുന്നു. നാഷനല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ ഓഫ് ഇന്‍ഡ്യ (എന്‍ എസ് യു ഐ) പ്രസിഡന്റ് ബാലമുരി വെങ്കട്ട്, യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് ശിവസേന റെഡ്ഡി, ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രീതം തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

Keywords:  Handful of people encouraging 'parivarvaad': PM Modi's jibe at KCR in Hyderabad, Hyderabad, News, Politics, Narendra Modi, Criticism, Inauguration, Custody, Allegation, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia