Railway | വെയ്റ്റിംഗ് ലിസ്റ്റിലാണോ? ട്രെയിനിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഉപകരണത്തില്‍ നിന്നറിയാം; സീറ്റ് നേടാന്‍ അവസരം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഹോളി അടക്കം അടുത്ത് വരുന്നതിനാല്‍ റെയില്‍വേയ്ക്ക് ഇത് സീസണ്‍ സമയമാണ്. ഈ സാഹചര്യത്തില്‍ ട്രെയിനില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ടോ ഇല്ലയോ എന്നത് റെയില്‍വേയുടെ ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍ (HHT) ഉപകരണത്തില്‍ നിന്ന് അറിയാന്‍ കഴിയും. ഒരു യാത്രക്കാരന്‍ തന്റെ ടിക്കറ്റ് റദ്ദാക്കുകയാണെങ്കില്‍, ആ ഒഴിവുള്ള സീറ്റ് നിങ്ങള്‍ക്ക് അനുവദിക്കാം. ട്രെയിന്‍ യാത്ര തുടങ്ങിയ ശേഷം ഒഴിവു വരുന്ന സീറ്റുകളില്‍ റിസര്‍വേഷന്‍ ലഭ്യമാക്കുന്ന രീതിയാണ് ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍. ആര്‍എസിക്ക് ബര്‍ത്ത് നല്‍കാനും വെയ്റ്റ് ലിസ്റ്റ് യാത്രക്കാര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റ് നല്‍കാനും ഇതു വഴി ടിടിഇക്ക് കഴിയും.
          
Railway | വെയ്റ്റിംഗ് ലിസ്റ്റിലാണോ? ട്രെയിനിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഉപകരണത്തില്‍ നിന്നറിയാം; സീറ്റ് നേടാന്‍ അവസരം

ആര്‍എസിയോ വെയിറ്റിങ് ലിസ്റ്റിലുള്ളതോ ആയ യാത്രക്കാരന് എച്ച്എച്ച്ടി സംവിധാനമുള്ള ടിടിഇയോട് ഒഴിവുള്ള ബര്‍ത്തുകളുടെ ലഭ്യത പരിശോധിക്കാവുന്നതാണ്. വിവിധ സോണുകളിലായി 42300 ഉപകരണങ്ങള്‍ ടിടിഇമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേയ്ക്ക് പുറമെ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, നോര്‍ത്തേണ്‍ റെയില്‍വേ എന്നിവ ടിടിഇക്ക് ഈ ഉപകരണം നല്‍കിയിട്ടുണ്ട്. നിലവില്‍ നാല് സോണുകളില്‍ മാത്രമാണ് ഈ ഉപകരണം വഴി ഓണ്‍ലൈന്‍ ടിക്കറ്റ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2024 ഓടെ വടക്കന്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും യാത്രക്കാരുടെ ഇതിന്റെ ഭാഗമാവും.

ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകളിലൂടെ യാത്രക്കാരില്‍ നിന്ന് അധിക നിരക്കുകള്‍, പിഴകള്‍ എന്നിവ ശേഖരിക്കുന്നതിനും എച്ച്എച്ച്ടികള്‍ ഉപയോഗിച്ചേക്കുമെന്ന് റിപോര്‍ട്ടുണ്ട്.

Keywords:  Latest-News, National, Top-Headlines, New Delhi, Indian Railway, Railway, Train, Passengers, Travel, Government-of-India, Hand Held Terminals for TTEs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia