SC Verdict | 50,000 പേരെ ഒറ്റരാത്രികൊണ്ട് ഒഴിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി; വിവാദമായ ഹല്‍ദ്വാനി ഒഴിപ്പിക്കല്‍ സ്റ്റേ ചെയ്തു; 4000 കുടുംബങ്ങള്‍ക്ക് ആശ്വാസം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയിലെ 78 ഏക്കര്‍ റെയില്‍വേ ഭൂമിയില്‍ നിന്ന് 4000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ 4000 കുടുംബങ്ങളുടെ വീടുകള്‍ തല്‍ക്കാലം പൊളിച്ചുമാറ്റില്ല. ഇക്കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
                 
SC Verdict | 50,000 പേരെ ഒറ്റരാത്രികൊണ്ട് ഒഴിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി; വിവാദമായ ഹല്‍ദ്വാനി ഒഴിപ്പിക്കല്‍ സ്റ്റേ ചെയ്തു; 4000 കുടുംബങ്ങള്‍ക്ക് ആശ്വാസം

കേസിന്റെ മാനുഷിക വശം ഊന്നിപ്പറഞ്ഞ സുപ്രീം കോടതി, പ്രദേശത്തെ റെയില്‍വേ ഭൂമി കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആളുകളെ കണക്കിലെടുത്ത് പരിഹാരം കാണേണ്ടതുണ്ടെന്ന് വ്യക്തമാക്കി. 'ഭൂമി റെയില്‍വേയുടെ കൈവശമാണോ അതോ സംസ്ഥാനത്തിന്റേതാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. 50,000 പേരെ ഒറ്റരാത്രികൊണ്ട് ഒഴിപ്പിക്കാന്‍ കഴിയില്ല', ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

റെയില്‍വേയുടെ ആവശ്യം കൂടി കണക്കിലെടുത്ത് പുനരധിവാസത്തിനും വിവിധ ആളുകളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതിനുമായി പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.
ഇനി അടുത്ത വാദം ഫെബ്രുവരി ഏഴിന് നടക്കും. റെയില്‍വേയുടെ കണക്ക് പ്രകാരം 4,365 ഭൂമി കയ്യേറ്റക്കാരുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിവാദം തുടങ്ങിയത്. റെയില്‍വേ സ്റ്റേഷന്റെ 2.19 കിലോമീറ്റര്‍ വരെയുള്ള കൈയേറ്റ സ്ഥലം ഒഴിപ്പിക്കാനായിരുന്നു വിധി. ഏഴു ദിവസത്തെ സമയവും നല്‍കി. ഇതിനെതിരെയാണ് പ്രദേശവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Keywords:  Latest-News, National, Top-Headlines, New Delhi, Supreme Court of India, Court Order, Verdict, Uttarakhand, Indian Railway, Haldwani eviction stayed, Supreme Court says 50,000 people can't be uprooted overnight.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia