Hajj App | ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക് സന്തോഷ വാർത്ത! എല്ലാ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ ലഭിക്കും; പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ; സവിശേഷതകൾ അറിയാം

 


ന്യൂഡെൽഹി: (KVARTHA) ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക് അവശ്യ വിവരങ്ങൾ, വിമാന വിശദാംശങ്ങൾ, താമസം തുടങ്ങിയ സുപ്രധാന വിവരങ്ങൾ ലഭിക്കുന്ന ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സുബിൻ ഇറാനി ഞായറാഴ്ചയാണ് 'ഹജ്ജ് സുവിധ ആപ്പ്' (Haj Suvidha App) ലോഞ്ച് ചെയ്തത്. ഹാജിമാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളു തമ്മിൽ ഏകോപനത്തിലാണെന്നും മന്ത്രി പറഞ്ഞു.

Hajj App | ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക് സന്തോഷ വാർത്ത! എല്ലാ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ ലഭിക്കും; പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ; സവിശേഷതകൾ അറിയാം

ആപ്പിന്റെ സവിശേഷതകൾ

ഹജ്ജ് സുവിധ ആപ്പ് ഏത് സമയത്തും ഹാജിമാരുടെ നിലവിലെ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾക്ക് നൽകും. ആവശ്യമുള്ള സമയങ്ങളിൽ അടുത്തുള്ള ആരോഗ്യ സൗകര്യങ്ങൾ കണ്ടെത്താനും ആപ്പ് ഹാജിമാരെ സഹായിക്കും. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ, ഹെൽപ്പ് ഡെസ്‌കുമായോ കൺട്രോൾ റൂമുമായോ നേരിട്ട് ആശയവിനിമയം നടത്തുക, പ്രധാനപ്പെട്ട രേഖകൾ, ട്രാക്കിംഗ് സംവിധാനം, സാധനങ്ങളുടെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സഹായം, മറ്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്.

ഡിജിറ്റൽ, മൊബൈൽ സാങ്കേതികവിദ്യയുടെയും ഹജ്ജ് സുവിധ ആപ്പിൻ്റെയും സഹായത്തോടെ തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം ബിസാഗ്-എൻ വികസിപ്പിച്ചെടുത്തതാണ് ആപ്പ്. യാത്രയ്ക്കിടെ തീർഥാടകർ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ചും ജീവിതത്തിൽ ആദ്യമായി ഹജ്ജ് നിർവഹിക്കുന്നവർക്ക് ഇത് ഒരു അനുഗ്രഹമാകുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.

തീർഥാടകർക്കായി ഹജ് സുവിധ ആപ്പ് ഉപയോഗിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി തീർഥാടനത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് തീർഥാടകരെ ബോധവത്കരിക്കുന്നതിനായി തയ്യാറാക്കിയ ഹജ്ജ് ഗൈഡ്-2024 ഉം സ്‌മൃതി ഇറാനി പുറത്തിറക്കി. ഗൈഡ് 10 ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും എല്ലാ ഹജ്ജ് തീർഥാടകർക്ക് നൽകുകയും ചെയ്യും.


Keywords: News, National, New Delhi, Haj Suvidha App, Hajj, Religion, Mobile App, Central Government, Digital,   Haj Suvidha App launched.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia