Hair loss | കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചവരില്‍ മുടി കൊഴിച്ചില്‍ സംഭവിക്കാം; പഠന റിപോര്‍ട് പുറത്ത്
Oct 30, 2022, 20:55 IST
ADVERTISEMENT
ബെംഗ്‌ളുറു: (www.kvartha.com) കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചവരില്‍ പലരും കുറച്ച് മാസങ്ങള്‍ക്ക് ശേഷം മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നുണ്ട്. കോവിഡും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടെന്ന് ഒരു സംഘടനയുടെ ഗവേഷണം സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ബെംഗ്‌ളൂറിലെ ഹെയര്‍ലൈന്‍ ഇന്റര്‍നാഷണല്‍ റിസര്‍ച് ആന്‍ഡ് ട്രീറ്റ്മെന്റ് സെന്ററാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
2020 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 2,525 പേര്‍ മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ മൂലം കേന്ദ്രം സന്ദര്‍ശിച്ചതായും ഇവരില്‍ 80 ശതമാനവും കോവിഡ് ബാധിച്ച് ചികിത്സയില്‍ നിന്ന് മുക്തി നേടിയവരാണെന്നും ഗവേഷകര്‍ പറയുന്നു. പഠനം നടത്തിയവരില്‍ 70% പേര്‍ 40 വയസിന് താഴെയുള്ളവരാണ്. പുരുഷന്മാരില്‍, 85% ആളുകള്‍ക്ക് മുടി കൊഴിഞ്ഞിട്ടുണ്ട്. ഐടി കംപനി ജീവനക്കാര്‍, അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, വീട്ടമ്മമാര്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, സര്‍കാര്‍ ജീവനക്കാര്‍ തുടങ്ങിയവരാണ് ദുരിതബാധിതര്‍.
'ഒരു വ്യക്തിക്ക് കോവിഡ് ബാധിച്ചാല്‍ മാനസികവും ശാരീരികവുമായ സമ്മര്‍ദം കാരണം മുടി ദുര്‍ബലമാകും. മൂന്ന് മാസത്തിന് ശേഷം അവ കൊഴിയാന്‍ തുടങ്ങും. കോവിഡ് കാരണം ശരീരത്തിന് പോഷകങ്ങള്‍ ലഭിക്കുന്നില്ല. ഇത് മുടിയെ ബാധിക്കുന്നു. കോവിഡില്‍ നിന്ന് കരകയറുന്നവര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി മുടി കൊഴിയുന്നു. ഇതിന് പ്ലേറ്റ്ലെറ്റ് സമ്പന്നമായ പ്ലാസ്മ ഉള്‍പെടെ വിവിധ ചികിത്സകളുണ്ട്', ഗവേഷണ കേന്ദ്രത്തിലെ സ്‌കിന്‍ സ്പെഷ്യലിസ്റ്റ് ഡോ. കലാ വിമല്‍ പറയുന്നു.
'മുടിയുടെ രൂപീകരണത്തിനും വളര്‍ചയ്ക്കും മൂന്ന് ഘട്ടങ്ങളുണ്ട് - അനജന്‍, കാറ്റജന്‍, ടെലോജന്‍. അനജന്‍ ഘട്ടം വളര്‍ചാ ഘട്ടമാണ്. മുടി വളരുന്നത് നിര്‍ത്തുന്ന വിശ്രമ ഘട്ടമാണ് ടെലോജെന്‍. ഏകദേശം 100 ദിവസം നീണ്ടുനില്‍ക്കുന്ന വിശ്രമ കാലയളവാണ് ടെലോജന്‍. കോവിഡ് ബാധിതരായ രോഗികളുടെ മുടി അകാലത്തില്‍ ടെലോജന്‍ സ്റ്റേജിലെത്തി പെട്ടെന്ന് കൊഴിയാന്‍ തുടങ്ങും. പുതിയ മുടി വളരാന്‍ ഒമ്പത് മുതല്‍ 12 മാസം വരെ ആവശ്യമാണ്', അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, National, Karnataka, Bangalore, Top-Headlines, Report, COVID-19, Health, Health & Fitness, Treatment, Hair loss noticed in patients post Covid recovery, suggests study.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.