ഹോം സ്റ്റേ അക്രമിച്ചത് ഗുണ്ടാപിരിവ് നല്കാത്തതുമൂലമെന്ന് സ്ഥാപന ഉടമ
Aug 6, 2012, 09:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: ഹോം സ്റ്റേ അക്രമിച്ചത് ഹിന്ദു ജന ജാഗരണ്‍ വേദി നേതാവ് ആവശ്യപ്പെട്ട തുക നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് ഉടമ. പിറന്നാള്‍ ആഘോഷത്തിനിടെ മലയാളി പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട പടീലിലെ 'മോണിംഗ് മിസ്റ്റ്' ഹോം സ്റ്റേ ഉടമ ലൊറേറ്റ റബല്ലോയാണ് ഇതു വെളിപ്പെടുത്തിയത്. മംഗലാപുരത്തെ പ്രമുഖ കുടുംബാംഗവും ലേഡീസ് ക്ലബ്ബിന്റെ സെക്രട്ടറിയുമാണ് ലൊറേറ്റ.
അക്രമം നടത്തുന്നതിന് കുറച്ചുദിവസംമുമ്പ് ഹിന്ദു ജന ജാഗരണ്‍ വേദി നേതാവും മംഗലാപുരത്തെ കോര്‍പ്പറേറ്ററുമായ മോഹന്‍ പടീല് പതിനായിരം രൂപ നല്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ആറായിരം രൂപയേ നല്കിയിരുന്നുള്ളു. അതില്‍ തൃപ്തിയില്ലാതെയാണ് അവര്‍ പോയത് - ലൊറേറ്റ പറഞ്ഞു. ഇത്തരം സംഘടനകള്‍ സ്ഥാപനങ്ങളില്‍നിന്ന് ഭീഷണിപ്പെടുത്തി തുക പിരിക്കുന്നത് പതിവാണെന്നും അവര്‍ തുടര്‍ന്നു.
തന്റെയും സ്ഥാപനത്തിന്റെയും പേര് കളങ്കപ്പെടുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിച്ച സംസ്ഥാന വനിതാ കമീഷന് അധ്യക്ഷ മഞ്ജുളക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ലോറേറ്റ പറഞ്ഞു. ഹോം സ്റ്റേയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നേരത്തെ വനിതാ കമീഷന് അധ്യക്ഷ പറഞ്ഞിരുന്നു. മാധ്യമങ്ങളുടെ മുമ്പില്‍ വന്ന് കമീഷന് പ്രസ്താവന തിരുത്തിയില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകും.
അതിനിടെ, അറസ്റ്റിലായ പ്രധാനി സുഭാഷ് പടീലിനെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കുമെന്ന് അഭ്യന്തരമന്ത്രി അശോക പറഞ്ഞു. 2009ലെ കുപ്രസിദ്ധ പബ് അക്രമണക്കേസിലും ഇയാള്‍ പ്രതിയാണ്.

Keywords: Mangalore, National, Case, Hindu Janajagarana Vedike, Morning Mist Home Stay, Attack,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.