ഹോം സ്‌­റ്റേ അ­ക്ര­മിച്ചത് ഗു­ണ്ടാ­പി­രി­വ് നല്‍­കാ­ത്ത­തു­മൂ­ല­മെ­ന്ന് സ്ഥാ­പ­ന ഉടമ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹോം സ്‌­റ്റേ അ­ക്ര­മിച്ചത് ഗു­ണ്ടാ­പി­രി­വ് നല്‍­കാ­ത്ത­തു­മൂ­ല­മെ­ന്ന് സ്ഥാ­പ­ന ഉടമ
മംഗ­ലാ­പുരം: ഹോം സ്‌­റ്റേ അ­ക്ര­മിച്ച­ത് ഹി­ന്ദു ജന ജാ­ഗ­ര­ണ്‍ വേ­ദി­ നേ­താ­വ് ആ­വ­ശ്യ­പ്പെ­ട്ട തു­ക നല്‍­കാ­ത്ത­തി­നെ തുടര്‍­ന്നാ­ണെന്ന് ഉട­മ. പി­റ­ന്നാള്‍ ആ­ഘോ­ഷ­ത്തി­നിടെ മ­ല­യാ­ളി പെണ്‍­കു­ട്ടി ഉള്‍­പ്പെ­ടെ­യു­ള്ള വി­ദ്യാര്‍­ത്ഥി­കള്‍ ആ­ക്ര­മി­ക്ക­പ്പെ­ട്ട പ­ടീ­ലിലെ 'മോ­ണിം­ഗ് മി­സ്റ്റ്' ഹോം സ്‌­റ്റേ ഉ­ട­മ­ ലൊ­റേ­റ്റ റ­ബ­ല്ലോ­യാ­ണ് ഇ­തു വെ­ളി­പ്പെ­ടു­ത്തി­യത്. മം­ഗ­ലാ­പുര­ത്തെ പ്രമു­ഖ കു­ടും­ബാം­ഗവും ലേ­ഡീ­സ് ക്ല­ബ്ബി­ന്റെ സെ­ക്ര­ട്ട­റി­യു­മാ­ണ് ലൊ­റേറ്റ.

അ­ക്ര­മം ന­ട­ത്തു­ന്ന­തി­ന് കു­റ­ച്ചു­ദി­വ­സം­മു­മ്പ് ഹി­ന്ദു ജന ജാ­ഗ­രണ്‍ വേ­ദി­ നേ­താ­വും മം­ഗ­ലാ­പുര­ത്തെ കോര്‍­പ്പ­റേ­റ്റ­റുമായ മോ­ഹന്‍ പ­ടീല്‍ പ­തി­നാ­യി­രം രൂ­പ നല്‍­ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ടു. എ­ന്നാല്‍, ആ­റാ­യി­രം രൂപ­യേ നല്‍­കി­യി­രു­ന്നു­ള്ളു. അ­തില്‍ തൃപ്തിയില്ലാതെയാണ്‌ അ­വര്‍ പോയ­ത് - ലൊ­റേ­റ്റ പ­റഞ്ഞു. ഇത്ത­രം സം­ഘ­ട­ന­കള്‍ സ്ഥാ­പ­ന­ങ്ങ­ളില്‍­നി­ന്ന് ഭീ­ഷ­ണി­പ്പെ­ടു­ത്തി തു­ക പി­രി­ക്കുന്ന­ത് പ­തി­വാ­ണെന്നും അ­വര്‍ തു­ടര്‍ന്നു.

ത­ന്റെയും സ്ഥാ­പ­ന­ത്തി­ന്റെയും പേ­ര് ക­ള­ങ്ക­പ്പെ­ടു­ന്ന രീ­തി­യില്‍ മാ­ധ്യമ­ങ്ങ­ളോ­ട് സം­സാ­രി­ച്ച സംസ്ഥാ­ന വ­നിതാ ക­മീ­ഷന്‍ അ­ധ്യ­ക്ഷ മ­ഞ്­ജു­ള­ക്കെ­തി­രെ മാ­ന­ന­ഷ്ട­ത്തി­ന് കേ­സ് കൊ­ടു­ക്കു­മെ­ന്ന് ലോ­റേ­റ്റ പ­റ­ഞ്ഞു. ഹോം സ്‌­റ്റേ­യില്‍ അ­നാ­ശാ­സ്യ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ക്കു­ന്ന­താ­യി നേര­ത്തെ വ­നി­താ ക­മീ­ഷന്‍ അ­ധ്യ­ക്ഷ പ­റ­ഞ്ഞി­രുന്നു. മാ­ധ്യ­മ­ങ്ങ­ളു­ടെ മു­മ്പില്‍ വ­ന്ന് ക­മീ­ഷന്‍ പ്ര­സ്­താ­വ­ന തി­രു­ത്തി­യി­ല്ലെ­ങ്കില്‍ കേ­സു­മാ­യി മു­ന്നോട്ടു­പോ­കും.

അ­തി­നിടെ, അ­റ­സ്­റ്റിലാ­യ പ്ര­ധാ­നി സു­ഭാ­ഷ് പ­ടീ­ലി­നെ­തി­രെ ഗു­ണ്ടാ­നി­യ­മ­പ്ര­കാ­രം കേ­സെ­ടു­ക്കു­മെ­ന്ന് അ­ഭ്യ­ന്ത­ര­മന്ത്രി അ­ശോക പ­റ­ഞ്ഞു. 2009ലെ കു­പ്ര­സി­ദ്ധ പ­ബ് അ­ക്ര­മ­ണ­ക്കേ­സിലും ഇ­യാള്‍ പ്ര­തി­യാണ്.

Keywords:  Mangalore, National, Case, Hindu Janajagarana Vedike, Morning Mist Home Stay,  Attack,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia