Population | 4 കുട്ടികളുടെ പിതാവായതിന് കോണ്‍ഗ്രസിനെ പഴിച്ച് നടനും ബിജെപി എംപിയുമായ രവി കിഷന്‍; കാരണമുണ്ട്

 


ന്യൂഡെല്‍ഹി: (www.kvartha.com) നാല് കുട്ടികളുടെ പിതാവായതിന് കോണ്‍ഗ്രസിനെ പഴിച്ച് നടനും ബിജെപി എംപിയുമായ രവി കിഷന്‍. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാതിരുന്നതിനാണ് അദ്ദേഹം കോണ്‍ഗ്രസ് സര്‍കാരിനെ വിമര്‍ശിച്ചത്. ദേശീയമാധ്യമമായ ആജ് തകിന്റെ മീഡിയാ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലുകുട്ടികളുടെ പിതാവാണ് രവി. മുന്‍കാലത്തെ കോണ്‍ഗ്രസ് സര്‍കാര്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ താന്‍ നാലുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ലായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജനസംഖ്യാ നിയന്ത്രണ ബില്‍ ഉടന്‍തന്നെ താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Population | 4 കുട്ടികളുടെ പിതാവായതിന് കോണ്‍ഗ്രസിനെ പഴിച്ച് നടനും ബിജെപി എംപിയുമായ രവി കിഷന്‍; കാരണമുണ്ട്

എനിക്ക് നാലുകുട്ടികളുണ്ടെന്നത് ശരിയാണ്. അതുകൊണ്ടുതന്നെ അവരെ വളര്‍ത്താനുള്ള ബുദ്ധിമുട്ട് എനിക്ക് അറിയാം. ഒരുപാട് കഷ്ടപ്പാടുകള്‍ക്കു ശേഷമാണ് എനിക്ക് വിജയം നേടാനായത്. ജോലി അല്ലെകില്‍ പണം. ഇതിലൊന്ന് തിരഞ്ഞെടുക്കാനായിരുന്നു ആദ്യകാലത്ത് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഞാന്‍ എല്ലായ്പ്പോഴും ജോലിയാണ് തിരഞ്ഞെടുത്തത്. കാരണം പണം പിന്നാലെ എത്തുമെന്ന് എനിക്കറിയാമായിരുന്നു എന്നും രവി കിഷന്‍ പറഞ്ഞു.

എന്റെ ഭാര്യ ഉയരമുള്ള, മെലിഞ്ഞ വ്യക്തിയായിരുന്നു. എന്നാല്‍ ആദ്യത്തെയും രണ്ടാമത്തെയും പ്രസവത്തിനു ശേഷം അവരുടെ ആരോഗ്യം ക്ഷയിക്കുന്നതായി ഞാന്‍ കണ്ടു. എനിക്ക് ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്. എപ്പോഴും ഷൂടിങ് കാരണം തിരക്കിലായിരുന്നു. കുഞ്ഞുങ്ങള്‍ ജനിച്ചുപോയി. അന്ന് കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഞാന്‍ വിജയവും സമ്പത്തും കൈവരിച്ചു. ഭാര്യയെ കാണുമ്പോള്‍ എനിക്ക് ദുഃഖം തോന്നും എന്നും രവി കിഷന്‍ കൂട്ടിച്ചേര്‍ത്തു. ഗോരഖ്പുറില്‍ നിന്നുള്ള ലോക്സഭാ എം പിയാണ് ഇദ്ദേഹം.

Keywords:  Had Congress brought population control bill, wouldn’t have fathered 4 kids: BJP MP Ravi Kishan, New Delhi, News, Congress, Criticism, BJP, Politics, Children, National, Parliament.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia