Gyanvapi | ഗ്യാൻവാപി പള്ളി പരിസരത്ത് എഎസ്‌ഐയുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു; കനത്ത സുരക്ഷ

 


വാരാണസി: (www.kvartha.com) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) സംഘം തിങ്കളാഴ്ച രാവിലെ ഉത്തർപ്രദേശിലെ വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദ്‌ സമുച്ചയത്തിൽ ശാസ്ത്രീയ സർവേ ആരംഭിച്ചു. പരിശോധനയ്ക്ക് അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് മാനേജ്‌മെന്റ് കമിറ്റി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നതിനിടെയാണ് സർവേ നടക്കുന്നത്.

Gyanvapi | ഗ്യാൻവാപി പള്ളി പരിസരത്ത് എഎസ്‌ഐയുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു; കനത്ത സുരക്ഷ

ഞായറാഴ്ച എഎസ്ഐ സംഘം ആവശ്യമായ എല്ലാ ഉപകരണങ്ങളുമായി വാരാണസിയിലെത്തിയിരുന്നു. വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട വീഡിയോയിൽ, എഎസ്‌ഐ സർവേ ആരംഭിച്ചപ്പോൾ യുപി പൊലീസ് സംഘം ഗ്യാൻവാപി പള്ളി സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നത് കാണാം. എഎസ്‌ഐ ഉദ്യോഗസ്ഥരും നാല് ഹിന്ദു സ്ത്രീ വാദികളും അവരുടെ അഭിഭാഷകരും ഉൾപെടെ 40 ഓളം അംഗങ്ങളും ഒപ്പമുണ്ട്.

അതേസമയം അഞ്ജുമാൻ ഇന്റസാമിയ മസ്‌ജിദ്‌ കമിറ്റി സർവേയിൽ പങ്കെടുക്കുന്നില്ല. എഎസ്‌ഐ സർവേ ബഹിഷ്‌കരിച്ചതായി കമിറ്റി ജോയിന്റ് സെക്രട്ടറി എസ്എം യാസിൻ പറഞ്ഞു. ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു പക്ഷം സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞ ദിവസം വാരണാസി കോടതിയുടെ ഉത്തരവുണ്ടായത്. പള്ളി പരിസരത്ത് ശിവലിംഗ സമാന രൂപം ഉണ്ടെന്ന് ഹിന്ദുപക്ഷം പറയുന്നതും ബാരിക്കേഡ് കെട്ടിത്തിരിച്ചതുമായ ഭാഗം ഒഴികെയുള്ള സ്ഥലത്താണ് പരിശോധന നടത്തേണ്ടത്.


ക്ഷേത്രം നിലനിന്നിടത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ചു വനിതകളായ നാല്‌ പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധിയുണ്ടായത്. ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് ഓഗസ്റ്റ് നാലിനു സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Keywords: News, National, Varanasi, Gyanvapi Mosque, Survey, ASI, UP, Court, Temple, Gyanvapi mosque survey by ASI begins amid tight security. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia