Gyanvapi masjid | ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദു പക്ഷത്തിന് പൂജ തുടരാം; സ്റ്റേ ചെയ്യാൻ അലഹബാദ് ഹൈകോടതി വിസമ്മതിച്ചു; അടുത്ത വാദം ഫെബ്രുവരി 6ന്

 


അലഹാബാദ്: (KVARTHA) വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ നിലവറയിൽ ഹിന്ദു പക്ഷത്തിന് പൂജ നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമിറ്റി നൽകിയ ഹർജി അലഹബാദ് ഹൈകോടതി പരിഗണിച്ചില്ല. 'വ്യാസ് തെഹ്ഖാന' എന്നറിയപ്പെടുന്ന ഗ്യാൻവാപി മസ്ജിദിന്റെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെയാണ് അഞ്ജുമാൻ ഇൻതിസാമിയ മസ്ജിദ് കമിറ്റി ഹൈകോടതിയെ സമീപിച്ചത്.

Gyanvapi masjid | ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദു പക്ഷത്തിന് പൂജ തുടരാം; സ്റ്റേ ചെയ്യാൻ അലഹബാദ് ഹൈകോടതി വിസമ്മതിച്ചു; അടുത്ത വാദം ഫെബ്രുവരി 6ന്

ജനുവരി 17ലെ ഉത്തരവ് ചോദ്യം ചെയ്യാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. കോടതി സ്റ്റേ അപേക്ഷയും തള്ളുകയും അപ്പീൽ ഹർജി ഭേദഗതി ചെയ്യാൻ മസ്ജിദ് കമിറ്റിക്ക് ഫെബ്രുവരി ആറ് വരെ സമയം നൽകുകയും ചെയ്തു. ഇനി അടുത്ത വാദം ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേൾക്കും. 2024 ജനുവരി 17 ലെ ഉത്തരവിലൂടെ വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചിരുന്നു. ജനുവരി 23-ന് ജില്ലാ മജിസ്‌ട്രേറ്റ് ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൻ്റെ തെക്കൻ നിലവറ ഏറ്റെടുത്തു.

തുടർന്ന് ജനുവരി 31-ലെ ഇടക്കാല ഉത്തരവിലൂടെ ജില്ലാ ജഡ്ജ് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിന് ഗ്യാൻവാപി നിലവറയിൽ പൂജാരി മുഖേന പൂജ നടത്താൻ അനുമതി നൽകുകയായിരുന്നു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് കമിറ്റി നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈകോടതിയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കമിറ്റി മണിക്കൂറുകൾക്കകം ഹൈകോടതിയെ സമീപിച്ചത്.

വാരണാസിയിൽ ബന്ദ്


ഗ്യാൻവാപി പള്ളിയുടെ കാര്യങ്ങൾ നോക്കുന്ന അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി വെള്ളിയാഴ്ച ടൗണിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പട്ടണത്തിലെ ദൽമാണ്ഡി, നായ് സഡക്, നടേസർ, അർദൽ ബസാർ മേഖലകളിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ ബന്ദിൻ്റെ പ്രഭാവം ദൃശ്യമാണെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ ദ്രുത പൊലീസ് സേനയെ (ആർപിഎഫ്) വിന്യസിച്ചിട്ടുണ്ട്. ഗ്യാൻവാപി പള്ളി സമുച്ചയത്തിലും ജുമുഅ നിസ്‌കാരത്തിനായി ആളുകൾ എത്തിയിരുന്നു.

Keywords: Gyanvapi Mosque, Varanasi, Allahabad high court, Varanasi, High Court,  Allahabad,  Uttar Pradesh,  Police, RPF, Jumuah, Gyanvapi masjid: Allahabad high court refuses to stay 'puja' at cellar order.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia