Gyanvapi case | ഗ്യാന്‍വാപി: നിർണായക വിധി പറയുന്നത് കോടതി മാറ്റിവെച്ചു; കേസ് ഇനി നവംബർ 14ന് പരിഗണിക്കും
Nov 8, 2022, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാരണാസി: (www.kvartha.com) ഗ്യാന്‍വാപി മസ്ജിദിനോട് ചേർന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപിച്ച ഹരജിയിൽ വിധി പറയുന്നത് വാരാണസി അതിവേഗ കോടതി മാറ്റിവെച്ചു. ജഡ്ജ് മഹേന്ദ്ര കുമാർ പാണ്ഡെ അവധിയിലായതിനാൽ വിധി നവംബർ 14-ലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപോർട് ചെയ്തു.
ഗ്യാന്‍വാപി മസ്ജിദ് വളപ്പിൽ കണ്ടെത്തിയതായി പറയുന്ന ശിവലിംഗ സമാന രൂപത്തിൽ ആരാധന നടത്താൻ അനുമതി, പള്ളി സമുച്ചയം ഹിന്ദുക്കൾക്ക് കൈമാറുക, പള്ളിവളപ്പിൽ മുസ്ലിംകൾക്ക് പ്രവേശന വിലക്ക് ഏർപെടുത്തുക എന്നീ ഹിന്ദുപക്ഷം ഉയർത്തിയ മൂന്ന് ആവശ്യങ്ങളിലാണ് വിധി പറയേണ്ടിയിരുന്നത്.
മസ്ജിദ് പരിസരത്തെ വീഡിയോഗ്രാഫി സര്‍വേയ്ക്കിടെ വുദു (അംഗശുദ്ധി) എടുക്കുന്ന ഭാഗത്ത് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടിരുന്നു. എന്നാല്‍ വുദു ഖാനയുടെ ഫൗന്ഡന്റെ അവശിഷ്ടമാണ് ശിവലിംഗമായി വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് മുസ്ലിം ഗ്രൂപ് വിശദീകരിച്ചിരുന്നു.. നേരത്തെ 'ശിവലിംഗ' സമാന രൂപത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ട് ഹിന്ദു പക്ഷം നല്കിയ ഹര്‍ജി വാരണാസി കോടതി തള്ളിയിരുന്നു.
Keywords: Gyanvapi case: Varanasi court adjourns, to hear plea on ‘Shivling worship’ on 14 November, National, News, Top-Headlines, Latest-News, Court, Masjid, Report.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.