Gyanvapi Mosque | ഗ്യാന്‍വാപി മസ്ജിദ് കേസ്: ശിവലിംഗ സമാന രൂപത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന് അലഹബാദ് ഹൈകോടതി; ജില്ലാ ജഡ്ജിന്റെ ഉത്തരവ് റദ്ദാക്കി

 


അലഹബാദ്: (www.kvartha.com) ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ കണ്ടെത്തിയതായി അവകാശപ്പെടുന്ന 'ശിവലിംഗ' സമാന രൂപത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്താന്‍ അലഹബാദ് ഹൈകോടതിയുടെ സുപ്രധാന വിധി. കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ ജില്ലാ ജഡ്ജിന്റെ ഉത്തരവും കോടതി റദ്ദാക്കി. ജസ്റ്റിസ് അരവിന്ദ് കുമാര്‍ മിശ്രയുടെ ബെഞ്ചാണ് എഎസ്ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ അന്വേഷണം അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
      
Gyanvapi Mosque | ഗ്യാന്‍വാപി മസ്ജിദ് കേസ്: ശിവലിംഗ സമാന രൂപത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന് അലഹബാദ് ഹൈകോടതി; ജില്ലാ ജഡ്ജിന്റെ ഉത്തരവ് റദ്ദാക്കി

കാര്‍ബണ്‍ ഡേറ്റിംഗ് എന്നത് പുരാവസ്തു വസ്തുവിന്റെയോ പുരാവസ്തു കണ്ടെത്തലുകളുടെയോ പഴക്കം കണ്ടെത്തുന്ന ശാസ്ത്രീയ പ്രക്രിയയാണ്. വസ്തുവിന് കേടുപാടുകള്‍ വരുത്താതെ പഠനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മസ്ജിദ് പരിസരത്തെ വീഡിയോഗ്രാഫി സര്‍വേയ്ക്കിടെയാണ് വുദു (അംഗശുദ്ധി) എടുക്കുന്ന ഭാഗത്ത് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടത്. എന്നാല്‍ വുദു ഖാനയുടെ ഫൗണ്ടന്റെ അവശിഷ്ടമാണ് ശിവലിംഗമായി വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് മുസ്ലിം വിഭാഗം വിശദീകരിച്ചിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Keywords: National News, Malayalam News, Court Order, Gyanvapi Case, Uttar Pradesh News, Allahabad HC, Gyanvapi Case: Allahabad HC Reverses Lower Court Ruling, Allows Carbon Dating of 'Shivling'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia