Compensation | വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്; ഉടമയില്‍ നിന്ന് 2 ലക്ഷം രൂപ ഈടാക്കാമെന്ന് നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗുരുഗ്രാം: (www.kvartha.com) വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ യുവതിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഗുരുഗ്രാം മുനിസിപല്‍ കോര്‍പറേഷനോട് (എംസിജി) ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ഈ തുക എംസിജിക്ക് നായയുടെ ഉടമയില്‍ നിന്ന് ഈടാക്കാമെന്നും ഫോറം അറിയിച്ചു.
Aster mims 04/11/2022

വീട്ടുജോലിക്കാരിയായ മുന്നി എന്ന സ്ത്രീക്ക് ഓഗസ്റ്റ് 11നാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. സഹോദരിക്കൊപ്പം ജോലിക്ക് പോകുമ്പോള്‍ വിനിത് ചികര എന്നയാളുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ യുവതി ഡെല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Compensation | വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്; ഉടമയില്‍ നിന്ന് 2 ലക്ഷം രൂപ ഈടാക്കാമെന്ന് നിര്‍ദേശം


തുടര്‍ന്ന് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 'ഡോഗോ അര്‍ജന്റീനോ' ഇനത്തില്‍ പെടുന്നതാണ് തന്റെ നായയെന്ന് ഉടമ പിന്നീട് അറിയിക്കുകയായിരുന്നു. 

നായയെ കസ്റ്റഡിയിലെടുക്കണമെന്നും നായയെ വളര്‍ത്താനുള്ള ഉടമയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഫോറം എംസിജിക്ക് നിര്‍ദേശം നല്‍കി. വിദേശ ഇനത്തില്‍പെട്ട 11 നായകളെ നിരോധിക്കാനും തെരുവുനായകളെ ഷെല്‍റ്ററിലേക്ക് മാറ്റാനും ഫോറം ഉത്തരവിട്ടു. മൂന്ന് മാസത്തിനകം വളര്‍ത്തുനായ്ക്കള്‍ക്കായി നയം രൂപീകരിക്കാനും ഫോറം എംസിജിക്ക് നിര്‍ദേശം നല്‍കി.

Keywords: News,National,Dog,Compensation,Woman,attack,Local-News, Gurugram Woman To Get ₹ 2 Lakh Compensation After Being Attacked By Dog
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia