Bomb Threat Call | ഗുരുഗ്രാമിലെ ലീല ഹോടെലില്‍ ബോംബ് ഭീഷണി; ഒന്നരമണിക്കൂര്‍ നേരത്തെ തിരച്ചിലിന് ശേഷം വ്യാജമെന്ന് തെളിഞ്ഞു; ഫോണ്‍ വിളിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുരുഗ്രാം: (www.kvartha.com) ഗുരുഗ്രാമിലെ ലീല ഹോടെലില്‍ ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് ഒന്നരമണിക്കൂര്‍ നേരത്തെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം വ്യാജമെന്ന് പിന്നീട് തെളിഞ്ഞു. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

ഗുരുഗ്രാമിലെ ആംബിയന്‍സ് മാളിലെ പഞ്ചനക്ഷത്ര ഹോടെലായ ലീല ആംബിയന്‍സില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഡെല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയിലാണ് ഹോടെല്‍ സ്ഥിതി ചെയ്യുന്നത്, ലീല ഹോടെലില്‍ ബോംബ് ഭീഷണിയുണ്ടെന്ന വിവരം ഹോടെലിന്റെ ലാന്‍ഡ്ലൈന്‍ ഓപറേറ്റര്‍ക്കാണ് ലഭിച്ചത്.
Aster mims 04/11/2022

Bomb Threat Call | ഗുരുഗ്രാമിലെ ലീല ഹോടെലില്‍ ബോംബ് ഭീഷണി; ഒന്നരമണിക്കൂര്‍ നേരത്തെ തിരച്ചിലിന് ശേഷം വ്യാജമെന്ന് തെളിഞ്ഞു; ഫോണ്‍ വിളിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ഡോഗ് സ്‌ക്വാഡും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും (BDDS)സ്ഥലത്തെത്തി ആളുകളെ ഹോടെലില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

ഫോണ്‍ കോള്‍ വന്നയുടനെ എസി പി വികാസ് കൗശികും, ഡിഎല്‍എഫ് പൊലീസും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 11.55 മണിയോടെ അജ്ഞാതനായ ഒരാള്‍ ആംബിയന്‍സ് ഹോടെലിന്റെ റിസപ്ഷന്‍ ഡെസ്‌കിലേക്ക് വിളിച്ച് മാളില്‍ ബോംബുണ്ടെന്നും പൊട്ടിത്തെറിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. വിളിച്ചത് ഒരു പുരുഷനായിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഗുരുഗ്രാം പൊലീസ് ഒന്നര മണിക്കൂര്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് വ്യാജബോംബ് ഭീഷണിയാണെന്ന് കണ്ടെത്തിയത്. തിരച്ചിലിനിടെ ലീല ഹോടെലിലെ താമസക്കാരെ മുഴുവനും ഒഴിപ്പിച്ചു, ഭീഷണി സന്ദേശം നല്‍കിയ അജ്ഞാതനെ കണ്ടെത്താന്‍ ഒരു സംഘം രൂപീകരിച്ചുവെന്നും തിരച്ചില്‍ സമയത്ത് ബിഡിഡിഎസ് മുഴുവന്‍ ഹോടെലും പരിസരവും പരിശോധിച്ചതായും പൊലീസ് പറഞ്ഞു.

സൈബര്‍ സെലും(Cell) സൈബര്‍ ക്രൈം സംഘവും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു. വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലീല ഹോടെലില്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

Keywords: Gurugram Leela Hotel Bomb Threat Call Turns Out Hoax After 1.5 Hour Search, Probe To Trace Caller Underway, New Delhi, News, Fake, Bomb Threat, Phone call, Message, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia