ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്ത് മരിക്കാന്‍ പോയ യുവാവിനെ സുഹൃത്ത് രക്ഷിച്ചു
Jun 15, 2016, 15:55 IST
ADVERTISEMENT
ഗുഡ്ഗാവ്: (www.kvartha.com 15.06.2016) ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്ത് മരിക്കാന്‍ പോയ യുവാവിനെ സുഹൃത്ത് രക്ഷിച്ചു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ വരുണ്‍ മാലിക്ക് (30) ആണ് ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്ത് മരിക്കാന്‍ പോയത്.
ഈ വിവരം സുഹൃത്ത് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയും ആത്മഹത്യയ്ക്ക് ശ്രമിച്ച വരുണിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മരണത്തില്‍ നിന്നും രക്ഷപ്പെട്ട വരുണ്‍ ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന വരുണ്‍ പിതാവിനൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വരുണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സുഹൃത്തിനോട് ഫേസ്ബുക്കില്‍ ചാറ്റ്‌ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് വരുണ്‍ കൈയിലെ ഞരമ്പുകള്‍ മുറിച്ചത്. ലാപ്പ്‌ടോപ്പിന്റെ ക്യാമറയില്‍ അത് പതിയുകയും ചെയ്തു. കൂടാതെ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്ന ആത്മഹത്യാകുറിപ്പും ഇയാള്‍ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്കില്‍ വരുണുമായി സംസാരിക്കുകയായിരുന്ന സുഹൃത്ത്, വരുണ്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന വിവരം അപ്പോള്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അബോധയിലായ വരുണിനെയാണ് കാണുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് വരുണിന്റെ മാതാവ് മരിച്ചത്. അതിനുശേഷമാണ് വരുണ്‍ മാനസികമായി തകര്‍ന്നതെന്ന് പോലീസ് പറയുന്നു.
ഫേസ്ബുക്കില്‍ വരുണുമായി സംസാരിക്കുകയായിരുന്ന സുഹൃത്ത്, വരുണ്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന വിവരം അപ്പോള്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അബോധയിലായ വരുണിനെയാണ് കാണുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് വരുണിന്റെ മാതാവ് മരിച്ചത്. അതിനുശേഷമാണ് വരുണ്‍ മാനസികമായി തകര്‍ന്നതെന്ന് പോലീസ് പറയുന്നു.
Also Read:
വോട്ടെണ്ണല്‍ ദിവസം യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2 ബി ജെ പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
Keywords: Gurgaon Techie Posts Photos Of Suicide Attempt On Facebook, Saved, unconscious, Police, Hospital, Treatment, Friends, Father, Mother, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

