Result | 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയിലും ഗുജറാതില്‍ കൂട്ടത്തോല്‍വി; വിജയശതമാനം 26.65 ശതമാനം

 


ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com) 10-ാം ക്ലാസ് പരീക്ഷയില്‍ ഒരാള്‍ പോലും ജയിക്കാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ രാജ്യത്തിന് തന്നെ നാണക്കേടായി മാറിയ ഗുജറാതില്‍, ഇത്തവണ സപ്ലിമെന്ററി പരീക്ഷയിലും കൂട്ടത്തോല്‍വിയെന്ന് റിപോര്‍ട്.

ഈ വര്‍ഷത്തെ 10-ാം ക്ലാസ് പരീക്ഷയില്‍ ഗുജറാതിലെ 157 സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ ഒരുകുട്ടി പോലും ജയിച്ചിരുന്നില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു വിജയശതമാനം. 2022ല്‍ നടന്ന പരീക്ഷയില്‍ 121 സ്‌കൂളുകളായിരുന്നു 'വട്ടപ്പൂജ്യം' നേടിയത്. ഇക്കുറി 36 സ്‌കൂളുകള്‍ കൂടി സംപൂജ്യരുടെ പട്ടികയില്‍ ഇടംപിടിച്ചു.

സപ്ലിമെന്ററി പരീക്ഷയെഴുതിയ 1.53 ലക്ഷം വിദ്യാര്‍ഥികളില്‍ 1.12 ലക്ഷം പേരും പരാജയപ്പെട്ടു. വിജയശതമാനം 26.65 മാത്രം. ആകെ 1,80,158 വിദ്യാര്‍ഥികളായിരുന്നു പരീക്ഷക്ക് രെജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 26,764 പേര്‍ പരീക്ഷയെഴുതാന്‍ എത്തിയില്ല. രെജിസ്റ്റര്‍ ചെയ്ത 100,425 ആണ്‍കുട്ടികളില്‍ 22,620 പേര്‍ വിജയിച്ചു. വിജയശതമാനം 25.09%. 79,733 വിദ്യാര്‍ഥിനികളില്‍ 18,260 പേരാണ് വിജയിച്ചത്. 28.88 ആണ് വിജയശതമാനം.

ഗുജറാത് സെകന്‍ഡറി എജ്യുകേഷന്‍ ബോര്‍ഡ് (GSEB) നടത്തിയ പത്താം ക്ലാസ് പരീക്ഷ എഴുതിയ 7.34 ലക്ഷം വിദ്യാര്‍ഥികളില്‍ 4.74 ലക്ഷം വിദ്യാര്‍ഥികള്‍ വിജയിച്ചു. 64.62 ആണ് വിജയശതമാനം. 2022ല്‍ 65.18 ആയിരുന്ന വിജയശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞവര്‍ഷം 71.66 ശതമാനം പെണ്‍കുട്ടികള്‍ പരീക്ഷ പാസായപ്പോള്‍ 59.92 ആയിരുന്നു ആണ്‍കുട്ടികളുടെ വിജയ ശതമാനം.

ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഭൂരിപക്ഷമായ ദാഹോദ് ജില്ലയായിരുന്നു വിജയ ശതമാനത്തില്‍ ഏറ്റവും പിന്നില്‍. 40.75 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെ വിജയിച്ചത്. 272 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 6,111 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ1 ഗ്രേഡും 44,480 പേര്‍ എ2 ഗ്രേഡും 1,27,652 വിദ്യാര്‍ഥികള്‍ ബി2 ഗ്രേഡോടെയും വിജയിച്ചു. മുന്‍വര്‍ഷങ്ങളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇത്തവണ വീണ്ടും പരീക്ഷയെഴുതിയ 1,65,690 കുട്ടികളില്‍ 27,446 പേര്‍ മാത്രമാണ് വിജയിച്ചത്.

Result | 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയിലും ഗുജറാതില്‍ കൂട്ടത്തോല്‍വി; വിജയശതമാനം 26.65 ശതമാനം

2019ല്‍ പരീക്ഷയെഴുതിയ 63 സ്‌കൂളുകളില്‍ ഒറ്റക്കുട്ടി പോലും വിജയിച്ചിരുന്നില്ല. 66.97 ശതമാനമായിരുന്നു വിജയശതമാനം. 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023 പേര്‍ മാത്രമാണ് വിജയിച്ചത്. 63 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പരീക്ഷയില്‍ വിജയിച്ചില്ലെന്നും 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്നും ബോര്‍ഡ് ചെയര്‍മാന്‍ എജെ ഷാ അറിയിച്ചിരുന്നു.

Keywords:  Gujrath 10th class supplementary result announced, Ahmedabad, News, Education,  Supplementary result, Announced, School, Students, Tribal, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia