കാമുകിയുടെ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോയി 50000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; യുവാവും സുഹൃത്തും അറസ്റ്റില്‍
Oct 18, 2021, 21:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
രാജ്കോട്: (www.kvartha.com 18.10.2021) കാമുകിയുടെ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോയി 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവും സുഹൃത്തും അറസ്റ്റില്‍. ഗുജറാത്തിലെ രാജ്കോടിലാണ് സംഭവം. സഹില്‍ സന്ദി, സുഹൃത്തായ ജാവേദ് എന്നിവരാണ് അറസ്റ്റിലായത്.
ജാംനഗര്‍ സ്വദേശിയും മോര്‍ബിയിലെ സെറാമിക് ഫാക്ടറിയിലെ ജീവനക്കാരനുമായ ഹേമന് പ്രസാനിയെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സഹോദരന്റെ വീട്ടില്‍ താമസിക്കുന്ന ഹേമനെ പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഹേമന്റെ ബന്ധുക്കളെ വിളിച്ച് 50,000 രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടു. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇവരുടെ മൊബൈല്‍ ടവര്‍ ലൊകേഷന്‍ വിവരങ്ങള്‍ ശേഖരിക്കുകയും താമസിക്കുന്ന രഹസ്യകേന്ദ്രം കണ്ടെത്തുകയും തുടര്‍ന്ന് ഹേമനെ മോചിപ്പിക്കുകയുമായിരുന്നു. പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു.
സഹിലിന്റെ കാമുകിയെ ഹേമന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഹേമന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇതറിഞ്ഞതോടെ യുവതിയുടെ കാമുകനായ സഹിലിന് പ്രകോപനം ഉണ്ടാകുകയും വിവാഹം മുടക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
തുടര്‍ന്നാണ് കാമുകിയുടെ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതോടെ ഹേമന് വിവാഹത്തില്‍നിന്ന് പിന്മാറുമെന്നാണ് പ്രതികള്‍ കരുതിയതെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പുറമേ, വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: Gujarat: Woman’s boyfriend abducts her fiancé, demands money for releasing him, News, Local News, Kidnap, Threatened, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

