Gujarat | ഗുജറാത്തിലും ഏകസിവിൽകോഡ് നടപ്പാക്കുന്നു; കരട് തയ്യാറാക്കാൻ പാനൽ


● ഏകീകൃത സിവിൽ കോഡ് എന്നത് ഒരു വ്യക്തിയുടെ വ്യക്തിപരമായ നിയമങ്ങളെ നിയന്ത്രിക്കുന്ന ഒരൊറ്റ നിയമമാണ്.
● വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു.
● ഇന്ത്യയിൽ, വിവിധ മതങ്ങളിൽ പലതരം വ്യക്തിപരമായ നിയമങ്ങൾ നിലവിലുണ്ട്.
ഗാന്ധിനഗർ: (KVARTHA) ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനുള്ള കരട് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയമിച്ചു.
വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ സമിതി തങ്ങളുടെ ശുപാർശകൾ സർക്കാരിന് സമർപ്പിക്കും.
ഉത്തരാഖണ്ഡിന്റെ പാതയിൽ ഗുജറാത്ത്
ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് നിയമങ്ങൾ പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തിലും ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്. ഉത്തരാഖണ്ഡ് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പ്രകാരം ദമ്പതികൾ വിവാഹത്തിന് മുമ്പ് 16 പേജുള്ള ഒരു ഫോം പൂരിപ്പിക്കണമെന്നും ഒരു മതനേതാവിൽ നിന്ന് വിവാഹത്തിന് യോഗ്യരാണെന്ന സർട്ടിഫിക്കറ്റ് നേടണമെന്നുമായിരുന്നു.
യുസിസി എന്താണ്?
ഏകീകൃത സിവിൽ കോഡ് എന്നത് ഒരു വ്യക്തിയുടെ വ്യക്തിപരമായ നിയമങ്ങളെ നിയന്ത്രിക്കുന്ന ഒരൊറ്റ നിയമമാണ്. ഇതിൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു. ഇന്ത്യയിൽ, വിവിധ മതങ്ങളിൽ പലതരം വ്യക്തിപരമായ നിയമങ്ങൾ നിലവിലുണ്ട്. യുസിസി ഇവയെല്ലാം ഒന്നായി സംയോജിപ്പിക്കുകയും എല്ലാ ഇന്ത്യക്കാർക്കും ഒരുപോലെ ബാധകമായ ഒരു നിയമം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ബി ജെ പി സർക്കാറുകൾ അവകാശപ്പെടുന്നത്.
ഗുജറാത്ത് പോലുള്ള ഒരു വലിയ സംസ്ഥാനം യുസിസി നടപ്പിലാക്കാൻ തീരുമാനിച്ചത് ഈ വിഷയത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.. ഇത് ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെയും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കും.
യുസിസി നടപ്പാക്കുന്നത് വിവാദപരമായ ഒരു വിഷയമാണ്. ഇത് ഒരു ഏകീകരണ നടപടിയാണെന്ന് ബി ജെ പി പറയുമ്പോൾ തന്നെ രാജ്യത്ത് നിലവിലുള്ള മത- വ്യക്തി സ്വാതന്ത്ര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാനും അവരെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗയാണ് ഈ നീക്കമെന്നുമാണ് വിലയിരുത്തൽ.
ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Gujarat has decided to implement the Uniform Civil Code, and a panel headed by former Supreme Court Justice Ranjan Desai has been set up to prepare the draft.
#UniformCivilCode #Gujarat #UCC #LegalReform #BJP #IndiaNews