Gujarat polls | ഗുജറാത് തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി; ക്രികറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്കും ഹാർദിക് പട്ടേലിനും സീറ്റ്; പാലം തകർന്ന മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയെ മാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെൽഹി: (www.kvartha.com) ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 38 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്.
                                                            
Gujarat polls | ഗുജറാത് തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി; ക്രികറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്കും ഹാർദിക് പട്ടേലിനും സീറ്റ്; പാലം തകർന്ന മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയെ മാറ്റി


മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്‌ലോഡിയ സീറ്റിൽ മത്സരിക്കും. ക്രികറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജക്ക് ജാംനഗർ നോർതിൽ സീറ്റ് നൽകിയിട്ടുണ്ട്. ഗുജറാത് ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വി മജുര സീറ്റിൽ മത്സരിക്കും. വിരാംഗം സീറ്റിൽ ഹാർദിക് പട്ടേൽ മത്സരിക്കും. രണ്ടാഴ്ച മുമ്പ് പാലം തകർന്ന് 130 പേർ മരിച്ച മോർബിയിൽ നിന്ന്, ബിജെപി സിറ്റിംഗ് എം‌എൽ‌എയെ മാറ്റി. പാലം തകർച്ചയിൽ മരിച്ച ചിലരെ രക്ഷിക്കാൻ നദിയിൽ ചാടിയതായി പറയുന്ന മുൻ എം‌എൽ‌എക്ക് ടികറ്റ് നൽകി.


ഡെൽഹിയിലെ പാർടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിറ്റി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഗുജറാത് നിയമസഭയിൽ ആകെ 182 സീറ്റുകളാണുള്ളത്. ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാതിൽ വോടെടുപ്പ്.


Keywords:  Gujarat polls: BJP releases 1st list, Gujarat, National, Newdelhi, India, Election, Vote, Politics, Assembly, BJP, Top-Headlines, Latest-News, Prime Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia