Custody | മോഡിക്കെതിരെ ട്വീറ്റ് ചെയ്തതായി ആരോപണം; തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെയെ ഗുജറാത് പൊലീസ് കസ്റ്റഡിയിലെടുത്തു
Dec 6, 2022, 20:33 IST
അഹ് മദാബാദ്: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെയെ ഗുജറാത് പൊലീസ് കസ്റ്റഡിയിലെടുത്തു. തൂക്കുപാലം തകര്‍ന്ന മോര്‍ബിയിലേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്‌തെന്നാണ് ആരോപണം.
'രാജസ്താനിലെ ജയ്പൂരില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ചെ അഹ് മദാബാദ് സൈബര്‍ ക്രൈം സെലിലെ ഉദ്യോഗസ്ഥര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഗോഖലെയെ കസ്റ്റഡിയിലെടുത്തു. ഒരു വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പ്രധാനമന്ത്രിയുടെ മോര്‍ബി സന്ദര്‍ശനത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ഗോഖലെയ്ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ്-19 പരിശോധനയ്ക്ക് ശേഷം ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തും', സൈബര്‍ ക്രൈം അസിസ്റ്റന്റ് കമീഷണര്‍ ഓഫ് പൊലീസ് (ACP) ജിതേന്ദ്ര യാദവ് പറഞ്ഞു. ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 465, 469, 471 (All for Forgacy), 501 (printing or engraving matter known to be defamatory) എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒക്ടോബറില്‍ മോര്‍ബിയില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ മണിക്കൂറുകള്‍ മാത്രം നീണ്ട മോര്‍ബി സന്ദര്‍ശനത്തിന് 30 കോടി രൂപ ചിലവായെന്നുള്ള പ്രാദേശിക പത്രവാര്‍ത്തയുടെ ഫോടോ ഉള്‍പെടെയായിരുന്നു ഗോഖലെയുടെ ട്വീറ്റ്. വിവരാവകാശ അപേക്ഷയിലൂടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചിലവിന്റെ കണക്ക് ലഭിച്ചതെന്നും മാധ്യമവാര്‍ത്തയില്‍ പറഞ്ഞിരുന്നു. മോദിയുടെ ഇവന്റ് മാനജ്‌മെന്റിനും പിആറിനും 135 നിരപരാധികളുടെ ജീവനേക്കാള്‍ വിലയുണ്ട് എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
എന്നാൽ, പൊലീസ് പത്രവുമായി ബന്ധപ്പെട്ടപ്പോള്‍, ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇത് തികച്ചും വ്യാജമാണെന്നും ആധികാരികമെന്ന് തോന്നാന്‍ ആരോ സൃഷ്ടിച്ചതാണെന്നും മാനേജ്മെന്റ് അറിയിച്ചു. ഇതിനെ തുടർന്നാണ് ഗോഖലെയെ കസ്റ്റഡിയിലെടുത്തത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.