NIA raid | തീവ്രവാദ സംഘങ്ങൾക്ക് ധനസഹായം നൽകിയെന്ന് സംശയം: കൃഷ്ണ ഹിങ് നിർമാതാവിന്റെയും ഉടമ അസ്മ ഖാൻ പത്താന്റെയും വീട്ടിൽ എൻഐഎ റെയ്ഡ്

 


അഹ്‌മദാബാദ്: (www.kvartha.com) ദേശീയ അന്വേഷണ ഏജൻസി (NIA) ഗുജറാതിലെ ഖേഡ ജില്ലയിൽ നദിയാദിൽ സ്ഥിതി ചെയ്യുന്ന ന്യൂ ഭാരത് ഹിംഗ് സപ്ലയേഴ്‌സിന്റെ ഓഫീസിൽ, കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു. അറിയപ്പെടുന്ന കായം ബ്രാൻഡായ കൃഷ്ണ ഹിംഗ് വിപണനം ചെയ്യുന്ന കംപനിയാണിത്. തിങ്കളാഴ്ച പുലർചെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂർ നീണ്ടുനിന്നു.
  
NIA raid | തീവ്രവാദ സംഘങ്ങൾക്ക് ധനസഹായം നൽകിയെന്ന് സംശയം: കൃഷ്ണ ഹിങ് നിർമാതാവിന്റെയും ഉടമ അസ്മ ഖാൻ പത്താന്റെയും വീട്ടിൽ എൻഐഎ റെയ്ഡ്

നൈദാദ് പൊലീസ് ക്രൈംബ്രാഞ്ചിന്റെയും എസ്ഒജിയുടെയും സഹായത്തോടെ എൻഐഎയാണ് റെയ്ഡ് നടത്തിയത്. നാദിയാദിൽ നിന്ന് ഡെൽഹിയിലേക്ക് ഭീകര പ്രവർത്തനങ്ങൾക്ക് തുക കൈമാറിയതായി സംശയിക്കുന്ന തീവ്രവാദ ബന്ധത്തെക്കുറിച്ച് എൻഐഎയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

ന്യൂ ഭാരത് ഹീങ് സപ്ലയേഴ്‌സിന്റെ ഓഫീസിന് പുറമെ ഉടമ അസ്മ ഖാൻ പത്താന്റെ നദിയാഡിലെ അംദവാദി ബജാർ ഷക്കർകുയിയിലുള്ള വീട്ടിലും അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. എൻഐഎ സംഘം നടത്തിയ റെയ്ഡിൽ നിരവധി സുപ്രധാന രേഖകളും ഇലക്ട്രോണിക് രേഖകളും കണ്ടെത്തിയതായി റിപോർട് പറയുന്നു. ഡെൽഹി വഖഫ് ബോർഡിലെ ഗുജറാത് സംസ്ഥാന അംഗമാണ് അസ്മ ഖാൻ, മുമ്പ് മുനിസിപൽ കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസ്മ ബിജെപി അനുഭാവിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട് ചെയ്തു. ഇക്കാര്യത്തിൽ ബിജെപിയുടെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

ഈ വാർത്ത കൂടി വായിക്കൂ:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia