Viral Post | ഭാര്യയെ യാത്രയാക്കാൻ പോയ ഭര്‍ത്താവും ട്രെയിനുള്ളിൽ അകപ്പെട്ടു; വന്ദേഭാരതില്‍ സംഭവിച്ചത്! സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപടർത്തി പോസ്റ്റ് വൈറലായി

 


ഗുജറാത്ത്: (KVARTHA) വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറാൻ ഭാര്യയെ സഹായിച്ച ഭര്‍ത്താവിന് അക്കിടി പറ്റി. ഭാര്യയുടെ ലഗേജ്, ട്രെയിനിനകത്ത് വയ്ക്കാൻ സഹായിക്കുന്നതിനിടെ ഓട്ടോമാറ്റിക് വാതിലുകൾ അപ്രതീക്ഷിതമായി അടയുകയും ഭര്‍ത്താവ് ട്രെയിനിലകപ്പെടുകയുമായിരുന്നു. ഉടനെ തന്നെ ടിടിഇയെ വിവരമറിയിച്ചുവെങ്കിലും സമയം വൈകിപ്പോയെന്നും ട്രെയിൻ വേഗതയില്‍ പോകാൻ ആരംഭിച്ചതിനാല്‍ വാതില്‍ തുറക്കുക സാധ്യമല്ലെന്നുമാണ് അറിയിച്ചത്.
  
Viral Post | ഭാര്യയെ യാത്രയാക്കാൻ പോയ ഭര്‍ത്താവും ട്രെയിനുള്ളിൽ അകപ്പെട്ടു; വന്ദേഭാരതില്‍ സംഭവിച്ചത്! സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപടർത്തി പോസ്റ്റ് വൈറലായി

അതോടെ ഗൗരവാന്തരീക്ഷം മാറി ചിരി പടര്‍ന്നു. മകൾ കോഷയാണ്, വിചാരിക്കാതെ നടന്ന ട്രെയിൻ യാത്രയുടെ രസകരമായ അനുഭവം എക്‌സില്‍ പങ്കിട്ടത്. ഏപ്രിൽ രണ്ടിനായിരുന്നു സംഭവം. തനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ച് പിതാവ് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടടക്കമാണ് കോഷ എക്സില്‍ കുറിച്ചത്. ഇതിലെ പിതാവിൻ്റെ സന്ദേശങ്ങളാണ് വായനക്കാരെ കൂടുതല്‍ ചിരിപ്പിച്ചത്. ഒരേ ദിവസം ശതാബ്ദിയിലും അപ്രതീക്ഷിതമായി വന്ദേഭാരതിലും നടത്തിയ യാത്രയെ 'പ്രീമിയം യാത്ര' എന്നാണ് പിതാവ് വിശേഷിപ്പിച്ചത്.
തുടര്‍ന്ന് അദ്ദേഹം തൊട്ടടുത്ത സ്റ്റേഷനായ സൂറത്തിലിറങ്ങുകയും ഭാര്യ മുംബൈയിലേക്ക് യാത്ര തുടരുകയും ചെയ്തു. മൈലുകള്‍ അകലെ നിര്‍ത്തിയിട്ട കാറ്‍ തിരികെ ചെന്ന് എടുത്തിട്ടു വേണം പിതാവിന് വീട്ടിലേക്കു പോകാൻ എന്നതായിരുന്നു മറ്റൊരു പ്രധാന കാര്യം. പോസ്റ്റ് ഉടൻ വൈറലാകുകയും ഉപയോക്താക്കൾ രസകരമായ പ്രതികരണങ്ങങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

അമ്പത് വയസ് കഴിഞ്ഞാലും ജീവിതത്തിൽ സാഹസികതയുണ്ടാകുമല്ലോ എന്നു തുടങ്ങി എത്ര റൊമാൻ്റിക് എന്നു വരെ നീളുന്നു പ്രതികരണങ്ങള്‍. എന്തായാലും അമ്പതു പിന്നിട്ട അച്ഛനും അമ്മയ്ക്കുമുണ്ടായ ഈ രസകരമായ അനുഭവം അതിലും രസകരമായി ലോകത്തിനു മുന്നില്‍ അതരിപ്പിച്ചതിന് കോഷയോടുകൂടിയാണ് ആളുകള്‍ നന്ദി പറയുന്നത്.

Keywords: News, News-Malayalam-News, National, National-News, Politics, Gujarat Man Went To Drop Wife At Station, Got Locked In Moving Train. Read Hilarious Post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia