Controversy | വിധി പറയുന്നതിനിടെ കയര്‍ത്ത് സംസാരിച്ചു; വനിതാ ജഡ്ജിനോട് വിയോജിച്ചതിന് ക്ഷമ ചോദിച്ച് ഹൈകോടതി ജഡ്ജ്

 


അഹ് മദാബാദ്: (KVARTHA) ഡിവിഷന്‍ ബെഞ്ചിലെ സഹ ജഡ്ജിനോട് കയര്‍ത്ത് സംസാരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഗുജറാത് ഹൈകോടതി ജഡ്ജ്. ഒപ്പമുള്ള വനിതാ ജഡ്ജ് ജസ്റ്റിസ് മൗന ഭട്ടിനോടാണ് ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് തിങ്കളാഴ്ച കയര്‍ത്ത് സംസാരിച്ചിരുന്നു.

ഒരു കേസില്‍ വിധി പറയുമ്പോള്‍ ജസ്റ്റിസ് മൗന ഭട്ട് വിയോജിച്ചതാണ് ജസ്റ്റിസ് വൈഷ്ണവിനെ ക്ഷുഭിതനാക്കിയത്. വാഗ്വാദത്തിനുശേഷം ജസ്റ്റിസ് വൈഷ്ണവ് എഴുന്നേറ്റ് പോയിരുന്നു. പിന്നീട്, ചൊവ്വാഴ്ച ദസറ അവധിക്കുശേഷം ബുധനാഴ്ച കോടതി ചേര്‍ന്നപ്പോള്‍ വിയോജിച്ചതിന് ജസ്റ്റിസ് മൗനയുടെ സാന്നിധ്യത്തില്‍ അദ്ദേഹം ക്ഷമ ചോദിക്കുകയായിരുന്നു.

Controversy | വിധി പറയുന്നതിനിടെ കയര്‍ത്ത് സംസാരിച്ചു; വനിതാ ജഡ്ജിനോട് വിയോജിച്ചതിന് ക്ഷമ ചോദിച്ച് ഹൈകോടതി ജഡ്ജ്



Keywords: News, National, National-News, Malayalam-News, Gujarat News, Ahmedabad News, High Court, Judge, Apologises, Colleague, Public Outburst, Dussehra, Judiciary, Gujarat High Court judge apologises to colleague after public outburst.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia