അഹ് മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഗുജറാത് സര്‍കാര്‍ 99.3% ഭൂമി ഏറ്റെടുത്തു
Mar 22, 2022, 17:44 IST
അഹ് മദാബാദ്: (www.kvartha.com 22.03.2022) അടുത്ത് തന്നെ നടപ്പാക്കാന്‍ പോകുന്ന അഹ് മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഗുജറാത് സര്‍കാര്‍ അഞ്ച് ജില്ലകളിലായി 99.3% ഭൂമി ഏറ്റെടുത്തു. തിങ്കളാഴ്ച സര്‍കാര്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2021 ഡിസംബറോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2,935 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയതായും സര്‍കാര്‍ അറിയിച്ചു.
അഹ് മദാബാദ്, വഡോദര, ഖേദ, ആനന്ദ്, നവ്സാരി എന്നീ ജില്ലകള്‍ക്കായി സംസ്ഥാന സര്‍കാര്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. സൂറത്, ബറൂച്, വല്‍സാദ് എന്നിവയാണ് ഇടനാഴിയുടെ ഭാഗമായ മറ്റ് മൂന്ന് ജില്ലകള്‍. അഞ്ച് ജില്ലകളിലായി പദ്ധതിക്ക് ആവശ്യമായ 360.73 ഹെക്ടര്‍ ഭൂമിയില്‍ 358.31 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു.
പദ്ധതിക്ക് ആവശ്യമായ 105.46 ഹെക്ടറില്‍ 103.94 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത വഡോദരയാണ് പട്ടികയില്‍ ഒന്നാമത്. അഹ് മദാബാദില്‍ 27.15 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഇതില്‍ 26.43 ഹെക്ടര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി റവന്യൂ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു.
508.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശൃംഖല മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാല്‍ഘര്‍, ഗുജറാതിലെ വല്‍സാദ്, നവസാരി, സൂറത്, ബറൂച്, വഡോദര, ആനന്ദ്, ഖേദ, അഹ് മദാബാദ് എന്നിവിടങ്ങളിലൂടെ കടന്നുപോകും.

Keywords: Gujarat govt acquires 99.3% of land for Ahmedabad-Mumbai bullet train project, Ahmedabad, News, Train, Assembly, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.