Gujarat Election | ഗുജറാതില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനം ഇങ്ങനെ; ലോക്സഭയിലെയും നിയമസഭയിലെയും കണക്കുകള്‍ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ്മദാബാദ്: (www.kvartha.com) നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലാണ് ഗുജറാത്. 15-ാം ഗുജറാത് നിയമസഭയിലേക്ക് 182 അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ രണ്ട് ഘട്ടങ്ങളിലായാണ് വോടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോടെടുപ്പ് ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനുമാണ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനം എങ്ങനെ വോട് ചെയ്തുവെന്ന് നോക്കാം.
          
Gujarat Election | ഗുജറാതില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനം ഇങ്ങനെ; ലോക്സഭയിലെയും നിയമസഭയിലെയും കണക്കുകള്‍ കാണാം

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ (1998 - 2017)

2002ല്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നു. ആകെ 127 സീറ്റുകള്‍ നേടി. അതേ സമയം, 2017 ല്‍ 99 സീറ്റുകളായി കുറഞ്ഞു. കോണ്‍ഗ്രസിന് 2002ല്‍ 51 ഉണ്ടായിരുന്നത് 2017ല്‍ 77 ആയി ഉയര്‍ന്നു. ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട് വിഹിതം പരിശോധിച്ചാല്‍, ബിജെപി ഗണ്യമായ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ (1999 - 2019)

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെയുള്ള 26 സീറ്റും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി. 2004ല്‍ ബിജെപിക്ക് 14 സീറ്റും കോണ്‍ഗ്രസിന് 12 സീറ്റും ലഭിച്ചപ്പോള്‍ 2004ല്‍ രണ്ട് ദേശീയ പാര്‍ടികള്‍ ഏറ്റവും അടുത്തു. ഇതുകൂടാതെ, 1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 20 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടിക്ക് ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുകയാണെങ്കില്‍, ഗുജറാതില്‍ ബിജെപിയുടെ മേധാവിത്വമാണ് കാണാനാവുക. അതേസമയം അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രകാരം വളരെ കടുത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. ഇത്തവണ ആം ആദ്മി പാര്‍ടി കൂടി ശക്തമായി രംഗത്തുള്ളതിനാല്‍ ഗുജറാതില്‍ അടുത്ത സര്‍കാര്‍ ആര് രൂപീകരിക്കുമെന്ന് അറിയാന്‍ ഡിസംബര്‍ എട്ട് വരെ കാത്തിരിക്കാം.

Keywords:  Latest-News, National, Top-Headlines, Gujarat-Elections, Election, Politics, Political-News, Gujrat, Assembly Election, Lok Sabha, Gujarat Election: History of previous elections.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia