Monkhood | സ്വത്തുവകകള്‍ ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച് വജ്രവ്യാപാരിയുടെ 9 കാരിയായ മകള്‍; കുട്ടിക്ക് വളരെ ചെറുപ്പത്തിലേ ആത്മീയതയോടാണ് താത്പര്യമെന്ന് കുടുംബം
Jan 19, 2023, 13:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com) തനിക്കവകാശപ്പെട്ട സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസജീവീതം സ്വീകരിച്ചിരിക്കുകയാണ് ഒരു ഒന്‍പത് വയസുകാരി. ഗുജറാതിലെ സൂറത്തിലെ വെസു എന്ന പ്രദേശത്തെ വജ്രവ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്വിയുടെയും മകള്‍ ദേവാന്‍ഷിയാണ് ആത്മീയതയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ജൈന സന്യാസിയായ ആചാര്യ വിജയ് കീര്‍ത്തിയാഷൂരിയുടെ സാന്നിധ്യത്തിലാണ് ദേവാന്‍ഷി സന്യാസിനി ജീവിതം സ്വീകരിച്ചത്. വിപുലമായി നടത്തിയ ചടങ്ങിന് പ്രദേശത്തെ നൂറുകണക്കിനാളുകളും എത്തിയിരുന്നു. വളരെ ചെറുപ്പം മുതലേ ആത്മീയ ജീവിതത്തോട് താത്പര്യമുള്ള കുട്ടിയായിരുന്നു ദേവാന്‍ഷിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഒരിക്കല്‍ ദേവാന്‍ഷി, ആത്മീയ ജീവിതം നയിക്കുന്ന സന്യാസിമാരോടൊപ്പം 700 കിലോമീറ്റര്‍ നടക്കുകയും സന്യാസം സ്വീകരിക്കുന്നതിന് താത്പര്യം കാണിക്കുകയും ചെയ്തിരുന്നെന്ന് കുടുംബ സുഹൃത്ത് നീരവ് ഷാ പറഞ്ഞു. ദേവാന്‍ഷിക്ക് അഞ്ച് ഭാഷകള്‍ അറിയാമെന്നും നിരവധി കഴിവുകളുണ്ടെന്നുമാണ് ബന്ധുക്കളുടെ അവകാശവാദം.
ധനേഷിന്റെയും അമി സാംഘ്വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളാണ് ദേവാന്‍ഷി. ഇളയ സഹോദരിക്ക് നാല് വയസ്. സൂറത്തില്‍ മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ഡയമണ്ട് പോളിഷിംഗ് ആന്‍ഡ് കയറ്റുമതി സ്ഥാപനമായ സാങ്വി ആന്‍ഡ് സണ്‍സിന്റെ ഉടമയാണ് ദേവാന്‍ഷിയുടെയും സഹോദരിയുടെയും പിതാവ് ധനേഷ്.
Keywords: News,National,India,Gujarath,Religion,Family,Business Man,Minor girls,Child, Gujarat Diamond Merchant's 9-Year-Old Daughter Embraces Monkhood, Walks 700km Along With Other Monks
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


