SWISS-TOWER 24/07/2023

Booked | ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായില്‍ ചെരിപ്പ് തിരുകി മാപ്പ് പറയിപ്പിച്ചതായി പരാതി; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

 


ADVERTISEMENT

അഹ് മദാബാദ്: (KVARTHA) ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായില്‍ ചെരിപ്പ് തിരുകുകയും മാപ്പ് പറയിക്കുകയും ചെയ്തതെന്ന പരാതിയില്‍ കേസ്. ഗുജറാതിലെ മോര്‍ബിയിലാണ് സംഭവം. സ്ഥാപന ഉടമയായ വിഭൂതി പട്ടേല്‍ (റാണിബ) എന്ന യുവതിക്കെതിരെയാണ് കേസെടുത്തത്. നീലേഷ് ഡല്‍സാനിയ (21) എന്ന യുവാവാണ് പരാതി നല്‍കിയത്.

ടെറസിലേക്ക് വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതായും നീലേഷ് ഡല്‍സാനിയ നല്‍കിയ പരാതിയില്‍ പറയുന്നു. റാണിബ ഇന്‍ഡസ്ട്രീസില്‍ 12,000 രൂപ ശമ്പളത്തില്‍ കഴിഞ്ഞ മാസമാദ്യമാണ് നീലേഷിനെ നിയമിച്ചത്. എന്നാല്‍ ഒക്ടോബര്‍ 18ന് കാരണം കൂടാതെ പുറത്താക്കിയെന്ന് യുവാവ് പറയുന്നു.

പിന്നീട് 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ ഫോണെടുക്കാതെയായെന്നും നീലേഷും സഹോദരന്‍ മെഹുലും അയല്‍വാസിയും ഓഫീസില്‍ ചെന്നപ്പോള്‍ വിഭൂതിയുടെ സഹോദരന്‍ ഓം പട്ടേല്‍ കൂട്ടാളികളുമായി ആക്രമിച്ചുവെന്നുമാണ് കേസ്.

നീലേഷ് സംഘവുമായെത്തി സ്ഥാപനത്തിലെ പണം കൊള്ളയടിക്കാനാണെന്ന മട്ടില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയുണ്ട്.

Booked | ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായില്‍ ചെരിപ്പ് തിരുകി മാപ്പ് പറയിപ്പിച്ചതായി പരാതി; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്



Keywords: News, National, National-News, Regional-News, Local-News, Gujarat News, Dalit, Employee, Assaulted, Woman, Employer, Footwear, Mouth, Pending Salary, Gujarat: Dalit employee assaulted by woman employer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia