Human Sacrifice | 'നരബലിക്കായി ദമ്പതികള്‍ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു'; കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരും എല്ലാ ദിവസവും വീട്ടില്‍ പ്രാര്‍ഥന നടത്തിയിരുന്നതായി ബന്ധുക്കള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗാന്ധിനഗര്‍: (www.kvartha.com) നരബലിക്കായി ദമ്പതികള്‍ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തതായി റിപോര്‍ട്. ഗുജറാതിലെ രാജ്‌കോട്ടിലാണ് അമ്പരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഹേമുഭായ് മക്വാന (38), ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് മരിച്ചത്.

പൊലീസ് പറയുന്നത്: സ്വയം തലയറുത്തുമാറ്റാന്‍ കഴിയുന്ന ഗിലറ്റിന്‍ എന്ന ഉപകരണം സ്വയം വീട്ടില്‍ നിര്‍മിച്ചെടുത്താണ് ഇവര്‍ ജീവനൊടുക്കിയത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ് ഇവര്‍ തലയറുത്തത്.

അറ്റുപോയ ശേഷം അവരുടെ തല അഗ്‌നി ബലിപീഠത്തിലേക്ക് ഉരുളുന്ന തരത്തിലാണ് ദമ്പതികള്‍ പദ്ധതി നടപ്പിലാക്കിയതെന്ന് വിഞ്ചിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഇന്ദ്രജീത്സിന്‍ഹ് ജഡേജ പറഞ്ഞു.

Human Sacrifice | 'നരബലിക്കായി ദമ്പതികള്‍ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു'; കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരും എല്ലാ ദിവസവും വീട്ടില്‍ പ്രാര്‍ഥന നടത്തിയിരുന്നതായി ബന്ധുക്കള്‍


മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുന്ന ഒരു ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരും എല്ലാ ദിവസവും കുടിലില്‍ പ്രാര്‍ഥന നടത്തിയിരുന്നതായി ദമ്പതികളുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് അയച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, National-News, Crime-News, Police, Couple, Suicide, Local News, Gujarat, Gujarat couple committed suicide  for human sacrifice ritual.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia