Ambarish Der | ഗുജറാത് വര്‍കിങ് പ്രസിഡന്റ് അംബരീഷ് ദേര്‍ ബി ജെ പിയിലേക്ക്; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അംറേലി: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി സംസ്ഥാന കോണ്‍ഗ്രസ് വര്‍കിങ് പ്രസിഡന്റ് അംബരീഷ് ദേര്‍ പാര്‍ടി വിട്ട് ബി ജെ പിയില്‍ ചേരുന്നു. ചൊവ്വാഴ്ച ഗുജറാത് ബി ജെ പി ആസ്ഥാനത്തെത്തി പാര്‍ടിയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അംറേലി ജില്ലയിലെ റജുല നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എം എല്‍ എയാണ് അംബരീഷ് ദേര്‍. അയോധ്യയില്‍ പുതുതായി നിര്‍മിച്ച രാമക്ഷേത്രം സന്ദര്‍ശിക്കേണ്ടതില്ലെന്ന പാര്‍ടി നേതാക്കളുടെ തീരുമാനമാണ് തന്നെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് ദേര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ മുമ്പ് ബി ജെ പിക്കൊപ്പമായിരുന്നതിനാല്‍ ഇത് 'വീട്ടിലേക്കുള്ള തിരിച്ചുവരവ്' ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാതെയാണ് താന്‍ ബി ജെ പിയില്‍ ചേരുന്നതെന്നും ഭരണകക്ഷി തനിക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ambarish Der | ഗുജറാത് വര്‍കിങ് പ്രസിഡന്റ് അംബരീഷ് ദേര്‍ ബി ജെ പിയിലേക്ക്; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടി


2017 മുതല്‍ 2022 വരെ കോണ്‍ഗ്രസ് എം എല്‍ എയായി അംറേലി ജില്ലയിലെ റജുല മണ്ഡലത്തെ പ്രതിനിധീകരിച്ച ദേര്‍ 2022 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. പ്രാണ പ്രതിഷ്ഠ ചടങ്ങില്‍നിന്ന് വിട്ടു നില്‍ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ ദേര്‍ നേരത്തേ വിമര്‍ശിച്ചിരുന്നു. എന്നാല്‍, അംബരീഷിനെ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതായാണ് ഗുജറാത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തിസിങ് ഗോഹില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

Keywords: Gujarat Congress working president Ambarish Der quits party; set to join BJP, Gujrath, News, Gujarat Congress Working President, Ambarish Der, Resigns, BJP, Lok Sabha Election, Media, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia