Road Accident | കാർ ഓടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് 6 പേർ മരിച്ചു; എംഎല്‍എയുടെ മരുമകനെതിരെ കേസ്

 


ADVERTISEMENT

ആനന്ദ്: (www.kvartha.com) എംഎല്‍എയുടെ മരുമകന്‍ ഓടിച്ച വാഹനം ഇടിച്ച് ആറ് പേര്‍ മരിച്ചു. പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഗുജറാതില്‍ ആനന്ദ് നഗരത്തെ താരാപൂരുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയില്‍ സോജിത്ര ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്, മരിച്ച ആറ് പേരില്‍ മൂന്ന് സ്ത്രീകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്പോര്‍ട്സ് യൂടിലിറ്റി വെഹികിള്‍ (SUV) ഓടോറിക്ഷയിലും മോടോര്‍ സൈക്കിളിലും ഇടിച്ചാണ് അപകടം ഉണ്ടായത്.
             
Road Accident | കാർ ഓടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് 6 പേർ മരിച്ചു; എംഎല്‍എയുടെ മരുമകനെതിരെ കേസ്

സോജിത്ര മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ പുനംഭായ് പര്‍മറിന്റെ മരുമകന്‍ കേതന്‍ പധ്യാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ പധ്യാര്‍ ആനന്ദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്, സോജിത്ര എസ്‌ഐ എ പി പാര്‍മര്‍ പറഞ്ഞു. 'പധ്യാര്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ്, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അറസ്റ്റ് ചെയ്യും. വാഹനം ഓടിച്ചപ്പോള്‍ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ രക്ത സാംപിളുകൾ വിശകലനത്തിനായി അയച്ചിട്ടുണ്ട്,' എസ്ഐ വ്യക്തമാക്കി.

മരിച്ച ആറ് പേരും ജില്ലയിലെ സോജിത്ര, ബോറിയാവി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്യുവി ഓടിച്ചതായി പറയുന്ന പധ്യാര്‍ വാഹനം സ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെ പിടികൂടിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് അജിത് രാജിയന്‍ പറഞ്ഞു.

മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Keywords: Gujarat Congress MLA's son-in-law booked for culpable homicide after his SUV kills six persons, National, News, Gujarat, Top-Headlines, Latest-News, MLA, Car, Police, Congress, Kills.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia