Suspended | മോര്‍ബി തൂക്കുപാലം ദുരന്തം: മുനിസിപല്‍ കോര്‍പറേഷന്‍ ചീഫ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
Nov 4, 2022, 16:11 IST
ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതിലെ മോര്‍ബി തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മോര്‍ബിയിലെ മുനിസിപല്‍ കോര്‍പറേഷന്‍ ചീഫ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. തൂക്ക് പാലം ഫിറ്റ്‌നസ് സര്‍ടിഫികറ്റ് ഇല്ലാതെയാണ് തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയ സന്ദീപ് സിംഗ് സാലയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നടപടി. വെളിപ്പെടുത്തലിന് പിന്നാലെയാണ് അഴിമതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
പൊലീസ് കോടതിയില്‍ സമര്‍പിച്ച റിപോര്‍ടില്‍ പറയുന്നത് ഇങ്ങനെ: തൂക്ക് പാലത്തിന്റെ അറ്റകുറ്റപ്പണിയില്‍ സര്‍വത്ര ക്രമക്കേടാണ് നടന്നത്. പാലം ബലപ്പെടുത്താതെ തറയിലെ മരപ്പാളികള്‍ മാറ്റി അലൂമിനിയം ഷീറ്റുകള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്.
എന്‍ജിനീയറിംഗ് വൈദഗ്ദ്യമുള്ളവര്‍ അറ്റകുറ്റപ്പണിക്ക് മേല്‍നോട്ടം വഹിച്ചില്ലെന്നും കണ്ടെത്തി. ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവില്‍ പഴയ കമ്പികള്‍ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ല. തറയിലെ മരപ്പാളികള്‍ക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന് ഭാരം കൂട്ടി. ഇത് എന്‍ജിനീയറിംഗ് വീഴ്ചയാണ്.
പക്ഷെ ഈ പണികളിലൊന്നും എന്‍ജിനീയറിംഗ് വൈദഗ്ധ്യം ഉള്ളവര്‍ മേല്‍നോട്ടത്തിനുണ്ടായിരുന്നില്ല. ഫിറ്റ്‌നസ് സര്‍ടിഫികറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. ഇലക്‌ട്രോനിക്‌സ് ഉത്പന്ന നിര്‍മാതാക്കളായ കംപനിക്ക് സിവില്‍ വര്‍ക് ടെന്‍ഡര്‍ പോലുമില്ലാതെ നല്‍കിയതിലും ദുരൂഹതയുണ്ട്. പാലത്തിലേക്ക് അമിതമായി ആളെ കയറ്റിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍
അറസ്റ്റിലായ ഒന്‍പത് ജീവനക്കാരില്‍ നാല് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പിച്ച റിപോര്‍ടിലാണ് പൊലീസ് വീഴ്ചകള്‍ എണ്ണിപ്പറയുന്നത്.
അതേസമയം, മോര്‍ബി സംഭവത്തിന് പിന്നാലെ ശേഷിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതിന് ഗുജറാതിലെ ദ്വാരക ഓഖ റൂടിലെ 25 ബോടുകളുടെ ലൈസന്‍സ് റദ്ദാക്കി.
Keywords: News,National,India,Gujarath,Suspension,Top-Headlines,Trending, Police,Report, Gujarat bridge collapse: Morbi municipality's chief officer suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.