Biparjoy | ബിപോര്‍ജോയ് അടുത്ത ഏതാനും മണിക്കൂറില്‍ ഗുജറാത് തീരത്ത് കരതൊടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മാറ്റിപ്പാര്‍പ്പിച്ചത് ഒരുലക്ഷത്തോളം പേരെ
Jun 15, 2023, 16:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹ് മദാബാദ്: (www.kvartha.com) അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് അടുത്ത ഏതാനും മണിക്കൂറില്‍ ഗുജറാത് തീരത്ത് കരതൊടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കരതൊടുമ്പോള്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. തിരമാല ആറു മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. വൈകിട്ട് നാലുമണിക്കും എട്ടുമണിക്കും ഇടയില്‍ കരതൊടുമെന്നാണ് നിഗമനം.
അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ജെനറല്‍ മനീഷ് പഥക് പറഞ്ഞു. ഏഴു വിമാനങ്ങളും ആറു ഹെലികോപ് റ്ററുകളും തയാറാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. സൗരാഷ്ട്ര-കച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാചി പ്രദേശത്തിനിടയിലുള്ള പാകിസ്താന് തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച് മേഖലയില്‍ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടവുമുണ്ടായി. കച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. വരും മണിക്കൂറിലും ഗുജറാതില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Keywords: Gujarat Braces For Cyclone Biparjoy, Landfall Likely 4-8 PM, Ahmedabad, News, Ahmedabad, News, Biparjoy, Gujarat, Cyclone ,IMD, Warning, Helicopter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

