Key Seats | ഗുജറാത് തെരഞ്ഞെടുപ്പ്: കൗതുകകരമായ ചരിത്രമുള്ള സംസ്ഥാനത്തെ പ്രശസ്തമായ ചില മണ്ഡലങ്ങള്‍; വിശേഷങ്ങള്‍ അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ്മദാബാദ്: (www.kvartha.com) ഗുജറാതിലെ തെരഞ്ഞെടുപ്പ് രംഗം വളരെക്കാലമായി രണ്ട് ധ്രുവങ്ങളായിരുന്നു, എന്നാല്‍ ഇത്തവണ ആം ആദ്മി പാര്‍ടിയുടെ രംഗ പ്രവേശനത്തില്‍ ആവേശകരമായ മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തുകയാണ് ആം ആദ്മി പാര്‍ടി. ഗുജറാതിലെ ചില ജനപ്രിയ സീറ്റുകള്‍ നോക്കാം.
           
Key Seats | ഗുജറാത് തെരഞ്ഞെടുപ്പ്: കൗതുകകരമായ ചരിത്രമുള്ള സംസ്ഥാനത്തെ പ്രശസ്തമായ ചില മണ്ഡലങ്ങള്‍; വിശേഷങ്ങള്‍ അറിയാം

1. മണിനഗര്‍

അഹ്മദാബാദ് നഗരത്തിലെ ഈ അര്‍ബന്‍ മണ്ഡലത്തില്‍ കൂടുതലും ഹിന്ദു വോടര്‍മാരാണുള്ളത്. 1990-കളുടെ തുടക്കം മുതല്‍ ബിജെപിയുടെ ശക്തികേന്ദ്രമായി മണ്ഡലം മാറിയതിന്റെ കാരണം ഇതാണ്. 2002, 2007, 2014 തെരഞ്ഞെടുപ്പുകളില്‍ മണിനഗറില്‍ നിന്ന് നരേന്ദ്ര മോദി വിജയിച്ചു. നിലവില്‍ ഈ സീറ്റ് ബിജെപിക്കാണ്.

2. ഘട്‌ലോഡിയ

പട്ടീദാര്‍ വോട്ടര്‍മാരാണ് ഇവിടെ കൂടുതല്‍. രണ്ട് മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഭൂപേന്ദ്ര പട്ടേലും ആനന്ദിബെന്‍ പട്ടേലും ഇവിടെ നിന്ന് വിജയിച്ചിരുന്നു. 2017ല്‍ ഭൂപേന്ദ്ര പട്ടേലിന് ബിജെപി ടികറ്റ് നല്‍കിയിരുന്നു. സംവരണ പ്രക്ഷോഭം സൃഷ്ടിച്ച രോഷത്തിനിടയിലും 1.17 ലക്ഷം വോടിന്റെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ ഇവിടെ നിന്ന് വിജയിച്ചത്.

3. മോര്‍ബി

പാട്ടിദാര്‍ ആധിപത്യമുള്ള പ്രദേശം കൂടിയാണിത്. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാന്തി അമൃതിയ കോണ്‍ഗ്രസിലെ ബ്രിജേഷ് മെര്‍ജയോട് പരാജയപ്പെട്ടിരുന്നു. പിന്നീട് മെര്‍ജ ബിജെപിയില്‍ ചേരുകയും 2020ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാനത്ത് മന്ത്രിയാണ്. പാലം അപകടത്തെത്തുടര്‍ന്ന് ജനം ആര്‍ക്ക് അനുകൂലമായി വോട് ചെയ്യുമെന്നതാണ് ഇത്തവണ കൗതുകകരം.

4. രാജ്‌കോട്ട്

2001 ഒക്ടോബറില്‍ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം 2002 ഫെബ്രുവരിയില്‍ നരേന്ദ്ര മോദി ഈ സീറ്റില്‍ നിന്ന് വിജയിച്ചു. 1980 നും 2007 നും ഇടയില്‍ ആറ് തവണ ബിജെപിയുടെ മുതിര്‍ന്ന നേതാവ് വാജുഭായ് വാല ഇവിടെ നിന്ന് വിജയിച്ചിരുന്നു. 2002ല്‍ പ്രധാനമന്ത്രി മോദിക്കുവേണ്ടി അദ്ദേഹം ഒഴിഞ്ഞുകൊടുത്തു. 2017-ലെ തെരഞ്ഞെടുപ്പില്‍ രാജ്കോട്-ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ഇന്ദ്രന്‍ രാജ്ഗുരു തന്റെ സുരക്ഷിത സീറ്റില്‍ മത്സരിക്കുന്നതിന് പകരം വിജയ് രൂപാണിയെ വെല്ലുവിളിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ മത്സരം രസകരമായി. എന്നാല്‍, ഇന്ദ്രന്‍ രാജ്ഗുരു തോറ്റു. അടുത്തിടെ അദ്ദേഹം ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നു.

5. ഗാന്ധിനഗര്‍ നോര്‍ത്

ഗാന്ധിനഗര്‍ നഗരത്തിന് പ്രത്യേക ജാതി സമവാക്യങ്ങളൊന്നുമില്ല, കാരണം ഇവിടെയുള്ള ഭൂരിഭാഗം ആളുകളും സംസ്ഥാന സര്‍കാര്‍ ജീവനക്കാരോ അവരുടെ കുടുംബാംഗങ്ങളോ ആണ്. 2008ലാണ് ഗാന്ധിനഗര്‍ നോര്‍ത് മണ്ഡലം രൂപീകരിച്ചത്. 2012ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അശോക് പട്ടേല്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും 2017ല്‍ കോണ്‍ഗ്രസ് നേതാവ് സിജെ ചാവ്ദയോട് പരാജയപ്പെട്ടു.

6. അംറേലി

ഗുജറാതിന്റെ ആദ്യ മുഖ്യമന്ത്രി ജീവരാജ് മേത്ത 1962-ല്‍ സൗരാഷ്ട്ര മേഖലയിലെ അമ്രേലിയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1985 മുതല്‍ 2002 വരെ അംറേലിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 2002ല്‍ കോണ്‍ഗ്രസിന്റെ പരേഷ് ധനാനി അട്ടിമറി വിജയം നേടി. 2007ല്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും 2012ലും 2017ലും വീണ്ടും ജയിച്ചു.

7. പോര്‍ബന്തര്‍

മെര്‍, കോലി വോടര്‍മാരാണ് ഈ നിയമസഭാ മണ്ഡലത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. ബിജെപിയുടെ ബാബു ബൊഖിരിയയും കോണ്‍ഗ്രസിന്റെ അര്‍ജുന്‍ മോദ്വാദിയയും തമ്മിലാണ് മണ്ഡലം ഏറെക്കാലമായി മത്സരിക്കുന്നത്. 2017ല്‍ 1855 വോടിന്റെ ഭൂരിപക്ഷത്തിലാണ്, ബൊഖിരിയ മൊദ്വാദിയയെ പരാജയപ്പെടുത്തിയത്.

8. കുടിയാന

ഗുജറാതില്‍ ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടിയുടെ ഏക സീറ്റാണിത്. കന്ദല്‍ ജഡേജ 2012ലും 2017ലും ഇവിടെ നിന്ന് ബിജെപിയെ പരാജയപ്പെടുത്തി. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍സിപി അദ്ദേഹത്തിന് നോടീസ് നല്‍കിയിരുന്നു.

9. മെഹ്സാന

1990 മുതല്‍ ഇത് ബിജെപിയുടെ ശക്തികേന്ദ്രമാണ്. 2012ലും 2017ലും ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ പട്ടീദാര്‍ ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. മെഹ്സാന നഗരത്തില്‍ പട്ടിദാര്‍ സംവരണ സമരത്തിനിടെ അക്രമാസക്തമായ പ്രതിഷേധം നടന്നു. ഫലത്തില്‍ പട്ടേലിന്റെ വിജയമാര്‍ജിന്‍ കഴിഞ്ഞ തവണ 7100 ആയി കുറഞ്ഞു.

10. വരച്ച

സൂറത് ജില്ലയിലെ പാട്ടിദാര്‍ ആധിപത്യമുള്ള ഒരു സീറ്റാണിത്. പട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിനിടെ നടന്ന അക്രമങ്ങള്‍ക്ക് ഈ സീറ്റ് സാക്ഷിയായിട്ടുണ്ട്. മുന്‍ ഗുജറാത് മന്ത്രി കിഷോര്‍ കനാനി 2012ല്‍ ഇവിടെ നിന്ന് ബിജെപി ടികറ്റില്‍ വിജയിച്ചിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

11. ജഗാഡിയ

ഭാരതീയ ട്രൈബല്‍ പാര്‍ടിയുടെ സ്ഥാപകന്‍ ഛോട്ടു ബസവ 1990 മുതല്‍ തുടര്‍ച്ചയായി ഈ ആദിവാസി ഭൂരിപക്ഷ സീറ്റില്‍ വിജയിക്കുന്നു. ഈ പാര്‍ടിയുടെ ആധിപത്യവും ഇവിടെയാണ്.

12. ആനന്ദ്

പട്ടേല്‍, ഒബിസി വോടര്‍മാരുടെ സമ്മിശ്ര ജനസംഖ്യയാണ് ആനന്ദിന്. ഈ സീറ്റ് ഇപ്പോള്‍ കോണ്‍ഗ്രസിലെ കാന്തി സോധ പര്‍മറിന്റെ കയ്യിലാണ്. 2012ലും 2014ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയാണ് വിജയിച്ചിരുന്നത്.

13. ഛോട്ടാ ഉദയ്പൂര്‍ (പട്ടികവര്‍ഗ സംവരണം)

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും 11 തവണ എംഎല്‍എയുമായ മോഹന്‍ സിംഗ് രത്വ 2012 മുതല്‍ ഇവിടെ നിന്ന് വിജയിച്ചുവരികയാണ്. എന്നാല്‍ മോഹന്‍സിന്‍ഹ് റത്വ, ചൊവ്വാഴ്ച കോണ്‍ഗ്രസ് വിട്ട് തന്റെ രണ്ട് മക്കളായ രാജേന്ദ്രസിന്‍ഹ്, രഞ്ജിത്സിങ് എന്നിവരോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന ആദിവാസി വിഭാഗത്തിലേക്ക് പാര്‍ടി സജീവമായി എത്തിച്ചേരാന്‍ ശ്രമിക്കുന്ന സമയത്താണ് കോണ്‍ഗ്രസിന് ഒരു ഗോത്രവര്‍ഗ നേതാവിനെ നഷ്ടമായത്.

14. ബറൂച്

മുസ്ലീം വോടര്‍മാരുടെ ബാഹുല്യം കാരണം ഈ സീറ്റ് ജനശ്രദ്ധയില്‍ തുടരുന്നു. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെ 1990 മുതല്‍ ഇവിടെ നിന്ന് ബിജെപിയാണ് വിജയിക്കുന്നത്.

15. ഗോധ്ര

ഈ നിയമസഭാ മണ്ഡലത്തില്‍ മുസ്ലീം ജനസംഖ്യ വളരെ കൂടുതലാണ്. 2007ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സികെ റൗള്‍ജി ഇവിടെ നിന്ന് വിജയിച്ചിരുന്നു. അതിന് ശേഷം ബിജെപിയില്‍ ചേര്‍ന്നു. 2017ല്‍ കോണ്‍ഗ്രസിനെതിരെ ചെറിയ ഭൂരിപക്ഷത്തിലാണ് (258) അദ്ദേഹം വിജയിച്ചത്.

16. രാധന്‍പൂര്‍

2017ലെ തിരഞ്ഞെടുപ്പില്‍ ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍ ഇവിടെ നിന്ന് കോണ്‍ഗ്രസ് ടികറ്റില്‍ വിജയിച്ചിരുന്നു. 2019ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രഘു ദേശായിയോട് പരാജയപ്പെട്ടു.

17. ദരിയാപൂര്‍ നിയമസഭാ മണ്ഡലം

അഹ്മദാബാദ് നഗരത്തിലെ ദരിയാപൂര്‍ നിയമസഭാ മണ്ഡലം മുസ്ലീം ഭൂരിപക്ഷ സീറ്റാണ്. 2012ല്‍ നിലവില്‍ വന്നതു മുതല്‍ കോണ്‍ഗ്രസിന്റെ ഗിയാസുദ്ദീന്‍ ഷെയ്ഖ് ഇവിടെ നിന്ന് വിജയിച്ചു. ഇത്തവണ എഐഎംഐഎമും ആം ആദ്മി പാര്‍ടിയും മത്സരരംഗത്തുള്ളതിനാല്‍ ഇവിടെ ചതുഷ്‌കോണ മത്സരം കാണാം.

Keywords:  Latest-News, National, Top-Headlines, Politics, Political-News, Gujarat-Elections, Election, Gujarat Assembly Election: Key Seats.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script