Congress | ഗുജറാത് തെരഞ്ഞെടുപ്പിനുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി; ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്ന് തിരികെയെത്തിയ ഇന്ദ്രന്‍ രാജ്ഗുരുവിന് സീറ്റ്; ഒരു സ്ഥാനാര്‍ഥിയെ മാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാത് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ മൂന്നാം പട്ടിക പുറത്തിറക്കി. ഏഴ് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ എംഎല്‍എ ഇന്ദ്രന്‍ രാജ്ഗുരു പട്ടികയില്‍ ഇടം നേടി. അദ്ദേഹം നേരത്തെ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നിരുന്നു. അടുത്തിടെയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. രാജ്കോട് ഈസ്റ്റില്‍ നിന്നാണ് മത്സരിക്കുക.
             
Congress | ഗുജറാത് തെരഞ്ഞെടുപ്പിനുള്ള മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി; ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്ന് തിരികെയെത്തിയ ഇന്ദ്രന്‍ രാജ്ഗുരുവിന് സീറ്റ്; ഒരു സ്ഥാനാര്‍ഥിയെ മാറ്റി

റാപറില്‍ നിന്ന് ബച്ചുഭായ് അരേതിയ, വാധ്വാനില്‍ തരുണ്‍ ഗാധ്വി, നവ്സാരിയില്‍ ദീപക് ബറോയ് എന്നിവരാണ് മൂന്നാം പട്ടികയില്‍ ഇടം നേടിയ സ്ഥാനാര്‍ത്ഥികള്‍. ഗാന്ദേവിയിലെ സ്ഥാനാര്‍ഥി ശങ്കര്‍ഭായ് വി പട്ടേലിനെ മാറ്റി, പകരം അശോക്ഭായ് ലല്ലുഭായ് പട്ടേലിനെ രംഗത്തിറക്കി.

നവംബര്‍ നാലിന് കോണ്‍ഗ്രസ് ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. ഇതില്‍ 43 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നവംബര്‍ 10ന് കോണ്‍ഗ്രസ് രണ്ടാം പട്ടിക പുറത്തിറക്കി. ഇതില്‍ 46 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉള്‍പെടുത്തിയിരുന്നു. ഇത്തരത്തില്‍ മൂന്ന് പട്ടികകളിലായി 96 സ്ഥാനാര്‍ഥികളുടെ പേരുകളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗുജറാതിലെ 182 സീറ്റുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ 3,24,422 പുതിയ വോടര്‍മാര്‍ ഇത്തവണ ആദ്യമായി വോട് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പിനുള്ള 160 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അദ്ദേഹത്തിന്റെ നിയമസഭാ സീറ്റായ ഘട്ലോഡിയയില്‍ നിന്ന് മത്സരിപ്പിക്കുമ്പോള്‍ 38 പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. ഇതില്‍ ക്രികറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയും ഉള്‍പെടുന്നു.

Keywords:  Latest-News, National, Top-Headlines, Gujarat-Elections, Gujarat, Election, Political-News, Politics, Congress, Assembly Election, Assembly, BJP, Gujarat Assembly Election 2022, Gujarat Assembly Election 2022: Congress announces third list of candidates.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia