Candidates | തൂക്കുപാലം തകർന്നപ്പോൾ വെള്ളത്തിൽ ചാടി 'ഹീറോ' ആയ കാന്തിലാൽ അമൃതിയ മുതൽ എഎപി സംസ്ഥാന പ്രസിഡന്റ് വരെ; ഗുജറാതിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന 10 പ്രധാന സ്ഥാനാർഥികൾ ഇവർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ്‌മദാബാദ്: (www.kvartha.com) മുൻ മന്ത്രി പർഷോത്തം സോളങ്കി, ഏഴ് തവണ എംഎൽഎയായ കുൻവർജി ബവാലിയ, മോർബി 'ഹീറോ' കാന്തിലാൽ അമൃതിയ, ക്രികറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, എഎപി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ തുടങ്ങി 10 പ്രമുഖ സ്ഥാനാർഥികളാണ് ഗുജറാത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. ഡിസംബർ ഒന്നിനാണ് പോളിംഗ്. ആദ്യ ഘട്ടത്തിൽ, ആകെയുള്ള 182 സീറ്റുകളിൽ 89 എണ്ണത്തിലും വോടെടുപ്പ് നടക്കുന്നത് നടക്കും, പ്രമുഖ രാഷ്ട്രീയ പാർടികൾ ഈ മണ്ഡലങ്ങളിലെല്ലാം ഇതിനോടകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
Candidates | തൂക്കുപാലം തകർന്നപ്പോൾ വെള്ളത്തിൽ ചാടി 'ഹീറോ' ആയ കാന്തിലാൽ അമൃതിയ മുതൽ എഎപി സംസ്ഥാന പ്രസിഡന്റ് വരെ; ഗുജറാതിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന 10 പ്രധാന സ്ഥാനാർഥികൾ ഇവർ


1) കാന്തിലാൽ അമൃതിയ (ബിജെപി):

മോർബി ടൗണിലെ നദിക്ക് കുറുകെയുള്ള തൂക്കുപാലം രണ്ടാഴ്ച മുമ്പ് തകർന്നപ്പോൾ, രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെക്കുറെ മറന്നുപോയ അഞ്ച് തവണ മുൻ ബിജെപി എംഎൽഎയായ അമൃതിയ, രക്ഷാ പ്രവർത്തനത്തിന് ചാടുന്നത് കാണിക്കുന്ന വീഡിയോ വൈറലായി. ജനപ്രീതിയ്‌ക്കൊപ്പം, ഈ ധീരമായ പ്രവൃത്തിയാണ് ബിജെപിയിൽ നിന്ന് മോർബി നിയമസഭാ സീറ്റിലേക്ക് ടികറ്റ് നേടാൻ അദ്ദേഹത്തെ സഹായിച്ചത്.

  

കനാഭായി എന്നറിയപ്പെടുന്ന അമൃതിയ 1995, 1998, 2002, 2007, 2012 വർഷങ്ങളിൽ മോർബി സീറ്റിൽ നിന്ന് വിജയിച്ചെങ്കിലും 2017-ൽ അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥി ബ്രിജേഷ് മെർജയോട് പരാജയപ്പെട്ടു, അദ്ദേഹം പിന്നീട് ബിജെപിയിൽ ചേരുകയും മോർബിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. നിലവിലെ ബിജെപി സർകാരിൽ മന്ത്രിയായി സേവനമനുഷ്ഠിക്കുന്നു.


2) കുൻവർജി ബവാലിയ (ബിജെപി):

രാജ്‌കോട് ജില്ലയിലെ ജസ്ദാൻ സീറ്റിൽ നിന്ന് ഏഴ് തവണ എംഎൽഎയായ ബവാലിയ നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. പ്രമുഖ കോലി സമുദായ നേതാവായ ബവലിയ കോൺഗ്രസ് ടികറ്റിൽ ജസ്ദാനിൽ നിന്ന് ആറ് തവണ വിജയിച്ചിട്ടുണ്ട്. 2009ൽ കോൺഗ്രസുകാരനായി രാജ്‌കോടിൽ നിന്ന് ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

2017 ൽ ജസ്ദാനിൽ നിന്ന് കോൺഗ്രസ് ടികറ്റിൽ വിജയിച്ച ശേഷം, ബവലിയ 2018 ൽ രാജി സമർപിക്കുകയും പിന്നീട് ബിജെപിയിൽ ചേരുകയും ചെയ്തു. ഉടൻ തന്നെ വിജയ് രൂപാണി സർകാരിൽ അദ്ദേഹം മന്ത്രിയായി. തുടർന്ന് അതേ സീറ്റിൽ നിന്ന് ബിജെപി ടികറ്റിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. ബവാലിയയെ നേരിടാൻ കോലി നേതാവ് ഭോലാഭായ് ഗോഹെലിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. 2012ൽ കോൺഗ്രസ് ടികറ്റിൽ ഗോഹൽ ഈ സീറ്റിൽ വിജയിച്ചിരുന്നു.


3) ബാബു ബോഖിരിയ (ബിജെപി):

മെർ സമുദായത്തിൽപ്പെട്ട 69 കാരനായ ബോഖിരിയയെ പോർബന്തർ സീറ്റിൽ ബിജെപി വീണ്ടും രംഗത്തിറക്കി. 1995, 1998, 2012, 2017 വർഷങ്ങളിൽ അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചിരുന്നു. 2002ലും 2007ലും ബൊഖിരിയയെ അദ്ദേഹത്തിന്റെ ബദ്ധവൈരിയും മുൻ ഗുജറാത് കോൺഗ്രസ് അധ്യക്ഷനുമായ അർജുൻ മോദ്‌വാദിയ പരാജയപ്പെടുത്തി. ഇരുവരും ഇത്തവണയും മുഖാമുഖം മത്സരിക്കുന്നു.


4) ഭഗവാൻ ബരാദ് (ബിജെപി):

കോൺഗ്രസ് എംഎൽഎയായ ഭഗവാൻ ബരാദ് സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ അതേ സീറ്റിൽ കാവി പാർടി അദ്ദേഹത്തിന് ടികറ്റ് നൽകി. അഹിർ സമുദായത്തിലെ സ്വാധീനമുള്ള നേതാവാണ് ഭഗവാൻ ബരാദ്. 2007ലും 2017ലും തലാല മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചു. 1998ലും 2012ലും അദ്ദേഹത്തിന്റെ സഹോദരൻ ജഷുഭായ് ബരാദ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഗിർ സോമനാഥ് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് തലാല. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളും കോൺഗ്രസ് നേടിയതിനാൽ ബിജെപിക്ക് ജില്ലയിൽ അകൗണ്ട് തുറക്കാനായില്ല.


5) പർഷോത്തം സോളങ്കി (ബിജെപി):

ആരോഗ്യനില വഷളായിട്ടും, ഭാവ്‌നഗർ റൂറലിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ പർഷോത്തം സോളങ്കിയിൽ ബിജെപി വീണ്ടും വിശ്വാസമർപ്പിക്കുന്നു. പ്രമുഖ കോലി നേതാവായ സോളങ്കി ഗുജറാതിൽ 'ശക്തൻ' ആയി കണക്കാക്കപ്പെടുന്നു.


6) റിവാബ ജഡേജ (ബിജെപി):

അപ്രതീക്ഷിത നീക്കത്തിൽ, ക്രികറ്റ് താരവും ജാംനഗർ സ്വദേശിയുമായ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയെ ജാംനഗർ നോർതിൽ നിന്ന് ബിജെപി മത്സരിപ്പിക്കുന്നു. സിറ്റിങ് എംഎൽഎയായ ധർമേന്ദ്രസിങ് ജഡേജയെയാണ് ബിജെപി മാറ്റി നിർത്തിയത്.


7) പരേഷ് ധനാനി (കോൺഗ്രസ്):

അംറേലിയിൽ നിന്ന് മത്സരിച്ച ധനാനി, 2002-ൽ സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവായ പർഷോത്തം രൂപാലയെ ചെറുപ്പത്തിൽ തോൽപ്പിച്ചതിന് ശേഷം 'ജയന്റ് കിലർ' ആയാണ് അറിയപ്പെടുന്നത്. 2007ൽ തോറ്റെങ്കിലും 2012ലും 2017ലും പട്ടീദാർ ആധിപത്യമുള്ള സീറ്റ് വീണ്ടും പിടിച്ചെടുത്തു. ഗുജറാത് നിയമസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


8) വിർജി തുമ്മർ (കോൺഗ്രസ്):

ലാതിയുടെ (അംറേലി ജില്ല) സിറ്റിംഗ് എംഎൽഎയും പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളിൽ ഒരാളും
പാർടിയുടെ ശബ്ദവുമാണ് ഇദ്ദേഹം. അംറേലിയിൽ നിന്ന് കോൺഗ്രസ് ടികറ്റിൽ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


9) ഗോപാൽ ഇറ്റാലിയ (എഎപി):

ഈ യുവ നേതാവിനെ അടുത്തിടെയാണ് ഗുജറാത് എഎപി പ്രസിഡന്റായി നിയമിച്ചത്. ഇപ്പോൾ ബിജെപിയുടെ കൈവശമുള്ള സൂറത് നഗരത്തിലെ പട്ടിദാർ ആധിപത്യമുള്ള കതർഗാം അസംബ്ലി സീറ്റിൽ നിന്ന് മത്സരിക്കുന്നു. 2017ൽ പട്ടീദാർ ക്വോട പ്രക്ഷോഭത്തെ തുടർന്ന് ബിജെപിക്കെതിരെ ശക്തമായ വികാരം നിലനിന്നിരുന്നെങ്കിലും കോൺഗ്രസിന് ഈ സീറ്റ് വിജയിക്കാനായിരുന്നില്ല.


10) അൽപേഷ് കതിരിയ (എഎപി):

ഹാർദിക് പട്ടേലിന്റെ മുൻ സഹായി കതിരിയയ്ക്ക് സൂറത് നഗരത്തിലെ പാട്ടിദാർ ആധിപത്യമുള്ള വരാച്ച റോഡ് സീറ്റ് എഎപി നൽകി, നിലവിൽ ബിജെപിയുടെ മുൻ മന്ത്രി കിഷോർ കനാനി പ്രതിനിധീകരിക്കുന്നു. ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന പട്ടീദാർ പ്രക്ഷോഭത്തിനിടെ ജനങ്ങളെ പ്രേരിപ്പിച്ചെന്നാരോപിച്ച് കതിരിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

Keywords:  Ahmedabad, Gujarat, National, News, Top-Headlines, Latest-News, President, AAP, Election, BJP, Congress, Gujarat-Elections, Minister, Gujarat: 10 key candidates in 1st phase of polls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script