SWISS-TOWER 24/07/2023

Accidental Death | ഗുജറാതില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി 10 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

അഹ് മദാബാദ്: (KVARTHA) ഗുജറാതിലെ നദിയാഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച (17.04.2024) അഹ് മദാബാദ് - വഡോദര എക്‌സ്പ്രസ് വേയിലാണ് അപകടം.

വഡോദരയില്‍ നിന്ന് അഹ് മദാബാദിലേക്ക് വരികയായിരുന്ന കാറാണ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്. കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചും 2 പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

Accidental Death | ഗുജറാതില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി 10 പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട വിവരം അറിഞ്ഞയുടന്‍ രണ്ട് ആംബുലന്‍സുകളും എക്‌സ്പ്രസ് ഹൈവേ പട്രോളിംഗ് ടീമും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു. സ്തംഭിച്ചിരിക്കുന്ന
ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Keywords: News, National, National-News, Accident-News, Gujarat News, 10 Dead, Car Rams, Truck, Road Accident, Ahmedabad-Vadodara Expressway, Nadiad News, Injured, Died, Hospital, Gujarat: 10 Dead As Car Rams Into Truck From Behind on Ahmedabad-Vadodara Expressway.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia