ട്രെയിനുകളിലെ അനൗസ്‌മെന്റ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
Sep 10, 2015, 19:41 IST
ന്യൂഡല്‍ഹി: (www.kvartha.com 10/09/2015) രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍, പബ്ലിക് അഡ്രസ് സംവിധാനത്തിലൂടെ, ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്നതും, പുറപ്പെടുന്നതും സംബന്ധിച്ച മുന്‍കൂട്ടി റെക്കോഡ് ചെയ്തിട്ടുള്ള അനൗസ്‌മെന്റുകള്‍ നടത്താറുണ്ട്. യാത്രക്കാരുടെ ക്ഷേമത്തിനായി റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ വ്യവസ്ഥകളെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി പബ്ലിക് അഡ്രസ് സംവിധാനമുള്ള ട്രെയിനുകളില്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്തിട്ടുള്ള താഴെപ്പറയുന്ന അനൗസ്‌മെന്റുകള്‍ നടത്താനും തീരുമാനമായി.
ഉചിതമായ മറ്റ് അനൗസ്‌മെന്റുകള്‍ സോണല്‍ റെയില്‍വേകള്‍ക്ക് ഇതോടൊപ്പം ചേര്‍ക്കാവുതാണ്. അനൗസ്‌മെന്റുകളുടെ എണ്ണവും, ഇടവേളയും, സമയവും തീരുമാനിക്കുതും സോണല്‍ റെയില്‍വേയാണ്.
Keywords: National, Train, Indian Railway, Rajdhani, Shatabdi and Duronto Express, Guidelines Regarding Pre-Recorded Announcements in Trains
- വെയിറ്റര്‍മാര്‍ക്ക് ടിപ്പ് കൊടുക്കാതിരിക്കുക, ഏതെങ്കിലും വെയിറ്റര്‍ ടിപ്പ് ചോദിച്ചാല്‍ ട്രെയിനിലുള്ള ടിക്കറ്റ് പരിശോധകരോട് പരാതിപ്പെടുക.
- പുകവലിയും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതു മൂലമുള്ള ശല്യമുണ്ടാക്കലും ട്രെയിനുകളില്‍ അനുവദനീയമല്ല. ഇത് ലംഘിക്കു യാത്രക്കാരെ നിയമനടപടിയ്ക്ക് വിധേയമാക്കും.
- ട്രെയിനുകളും, റെയില്‍വേ സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാന്‍ യാത്രക്കാരുടെ പിന്തുണ പ്രതീക്ഷിക്കുന്നു. സ്വഛ് ഭാരത് ദൗത്യത്തിന്റെ ഭാഗമായി ശുചിത്വം പരിപാലിക്കുതിന് സംയുക്ത സഹകരണത്തിലൂടെ സാധിക്കുമെന്ന് റെയില്‍വേ വിശ്വസിക്കുന്നു.
- ഉപയോഗിച്ചശേഷം വെള്ളക്കുപ്പികള്‍ വീണ്ടുമുപയോഗിക്കാനാകാത്ത വിധത്തില്‍ നശിപ്പിക്കുകയോ, ഒപ്പം സൂക്ഷിക്കുകയോ ചെയ്യുക.
- ശൗചാലയങ്ങളും, കമ്പാര്‍ട്ട്‌മെന്റുകളും വൃത്തിയാക്കുതിനായി ഇന്ത്യന്‍ റെയില്‍ ഓ-ബോര്‍ഡ് ഹൗസ്‌ക്ലിനിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൃത്തിയാക്കേണ്ട ആവശ്യമുണ്ടായാല്‍ ഓ-ബോര്‍ഡ് ഹൗസ്‌ക്ലിനിങ്ങ് ജീവനക്കാരുമായി ബന്ധപ്പെടാവുതാണ്.
- റെയില്‍വേ നിയമപ്രകാരം റെയില്‍വേ പരിസരങ്ങളുടെയും, ട്രെയിനുകളുടെയും, റെയില്‍വേ പാളങ്ങളുടെയും, റെയില്‍വേയുടെ മറ്റ് വസ്തുവകകളുടെയും ശുചിത്വത്തെ ബാധിക്കു വിധത്തില്‍ പെരുമാറുന്നവരില്‍ നിന്നും 500 രൂപ വരെ പിഴ ഈടാക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കും.
- അപരിചിതരായ യാത്രക്കാരില്‍ നിന്നും ഭക്ഷണവസ്തുക്കള്‍ സ്വീകരിക്കരുത്.
- കോച്ചുകളിലെ എമര്‍ജന്‍സി എക്‌സിറ്റ് വിന്‍ഡോകളുടെ സ്ഥാനങ്ങളും, അവ ഉപയോഗിക്കേണ്ട രീതിയും മനസ്സിലാക്കുക. മതിയായ കാരണമില്ലാതെ എമര്‍ജന്‍സി വിന്‍ഡോകള്‍ പ്രവര്‍ത്തിപ്പിക്കരുത്.
- യാത്രക്കിടയിലുള്ള പരാതികള്‍ക്കായി 138 എ നമ്പരില്‍ വിളിക്കുക, ട്രെയിന്‍ സംബന്ധമായ വിവരങ്ങള്‍ക്കായി 139 എന്ന നമ്പരില്‍ വിളിക്കുക
- സുരക്ഷാ സംബന്ധമായ പരാതികള്‍ക്കായി 182 എ നമ്പരില്‍ വിളിക്കുക.
ഉചിതമായ മറ്റ് അനൗസ്‌മെന്റുകള്‍ സോണല്‍ റെയില്‍വേകള്‍ക്ക് ഇതോടൊപ്പം ചേര്‍ക്കാവുതാണ്. അനൗസ്‌മെന്റുകളുടെ എണ്ണവും, ഇടവേളയും, സമയവും തീരുമാനിക്കുതും സോണല്‍ റെയില്‍വേയാണ്.
Keywords: National, Train, Indian Railway, Rajdhani, Shatabdi and Duronto Express, Guidelines Regarding Pre-Recorded Announcements in Trains
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.