Gufi Paintal | മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടന്‍ ഗൂഫി പെയിന്റല്‍ അന്തരിച്ചു
Jun 5, 2023, 13:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടന്‍ ഗൂഫി പെയിന്റല്‍ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ സബര്‍ബന്‍ അന്ധേരിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യമെന്ന് ബന്ധുവായ ഹിതന്‍ പെയിന്റല്‍ അറിയിച്ചു.
'നിര്‍ഭാഗ്യവശാല്‍ അദ്ദേഹം നമ്മെ വിട്ടുപോയി. ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നമാണ് മരണ കാരണം. ഉറക്കത്തിലാണ് അദ്ദേഹം മരണത്തെ പുല്‍കിയത്'- ഹിതന്‍ പറഞ്ഞു.
വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ അമ്മാവനെ അലട്ടുന്നതായി ഹിതനെ ഉദ്ധരിച്ച് കഴിഞ്ഞദിവസം പിടിഐ റിപോര്‍ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി രക്തസമ്മര്‍ദവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഇപ്പോള്‍ അസുഖം വഷളായതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. തുടക്കത്തില്‍ ഗുരുതരമായിരുന്നുവെങ്കിലും ഇപ്പോള്‍ അദ്ദേഹം കുറച്ച് ആരോഗ്യം വീണ്ടെടുത്തതായും ഹിതന്‍ പറഞ്ഞിരുന്നു.
മകന്‍, മരുമകള്‍, പേരക്കുട്ടി എന്നിവരടങ്ങുന്ന കുടുംബമാണ് ഗൂഫിയുടേത്. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് അന്ധേരിയിലെ ശ്മശാനത്തില്‍ നടക്കും.

Keywords: Gufi Paintal, Who Played Shakuni Mama In Mahabharat, Dies At 79, Mumbai, News, Death, Obituary, Hospital, Treatment, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.