ജി എസ് ടി: ഹോട്ടലുകളില്‍ ഭക്ഷണത്തിനു തീവില

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.07.2017) രാജ്യത്ത് ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയത്തിന്റെ പേരിൽ പകൽ കൊള്ള ആരംഭിച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ മുതൽ രാജ്യത്തെങ്ങും ഭക്ഷണ സാധനങ്ങൾക്ക് തീവിലയാണിപ്പോൾ. ജി എസ് ടി ചുമത്താന്‍ തുടങ്ങിയതോടെ ചായ മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് നിലവിലുള്ള വിലയേക്കാൾ കൂടുതലാണ് ഹോട്ടലുടമകൾ ഇടാക്കുന്നത്. വാറ്റും സേവന നികുതിയും ഉള്‍പ്പടെയുള്ള നിരക്കാണ് വിലവിവര പട്ടികയിൽ അല്ലെങ്കിൽ മെനുകാര്‍ഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ നിലവിലുള്ള വില കുറച്ചതിനുശേഷം മാത്രമേ ജി എസ് ടി ചുമത്താവൂ എന്നുള്ളതിനാൽ ജി എസ് ടി നിലവിൽ വരുമ്പോൾ വില കുറയേണ്ടതാണ്. തട്ടുകടകള്‍ മുതല്‍ ഇടത്തരം ഹോട്ടലുകളില്‍ വരെ വിലവര്‍ധന ഉണ്ടായിട്ടുണ്ട്. തട്ടുകടകളില്‍ എട്ട് രൂപയായിരുന്നു ചായയ്ക്കിപ്പോൾ പത്ത് രൂപയാണ് ഈടാക്കുന്നത്. 16 രൂപ മുതൽ 19 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകളും കേരളത്തിലുണ്ട്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ജി എസ് ടിയുടെ പേരില്‍ 23 രൂപ അധികം ഈടാക്കി 40 രൂപയുള്ള ഊണിന് ഇപ്പോൾ 63 രൂപയായി. എട്ട് രൂപയായിരുന്ന എണ്ണപ്പലഹാരങ്ങള്‍ക്ക് ഒമ്പത് രൂപയായി ഉയർത്തുകയും ചെയ്തു.

ജി എസ് ടി: ഹോട്ടലുകളില്‍ ഭക്ഷണത്തിനു തീവില

ഹോട്ടലുകളിലെ ഭക്ഷണവിഭവങ്ങൾക്ക് വില ഉയർത്തുന്നത് ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തുന്നു. പലരും ഭക്ഷണം കഴിച്ചതിന് ശേഷം മാത്രമാണ് വിലയറിയുന്നത്. പിന്നീട് കൊടുക്കാതിരിക്കാൻ നിവർത്തിയുമില്ല. ജി എസ് ടിയുടെ പേരിൽ ഹോട്ടലുകളിലെ വില വർധനവിനെതിരെ പരാതികൾ ശക്തമായതിനെത്തുടർന്നു ധനമന്ത്രി തോമസ് ഐസക്കും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഓണേഴ്‌സും തമ്മിൽ ബുധനാഴ്ച കൂടികാഴ്ച നടത്തി. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഓണേഴ്‌സ് ഇതേപോലെ നിരക്ക് വർധിപ്പിക്കുകയാണെങ്കിൽ നടപടികൾ കൈക്കോള്ളാൻ സർക്കാർ ബാധ്യസ്ഥരാകുമെന്ന താകീത് മന്ത്രി നൽകിയിരുന്നു.

ചർച്ചയിൽ നിലവിലുള്ള വില കുറച്ച ശേഷം മാത്രമെ ജി എസ് ടി  ചുമത്താവൂയെന്ന നിര്‍ദേശം ഹോട്ടലുടമകള്‍ അംഗീകരിച്ചില്ല. സാധാരണ ഹോട്ടലുകളില്‍ അഞ്ച് ശതമാനവും ഏ സി ഹോട്ടലുകളില്‍ പത്ത് ശതമാനവുമാണ് വിലകുറയ്ക്കേണ്ടത്. ഇങ്ങനെ കുറച്ചവിലയില്‍ ജി എസ് ടി നിരക്കുകള്‍ ചുമത്തി സര്‍ക്കാരിലേയ്ക്ക് അടയ്ക്കുകയാണ് വേണ്ടത്. എന്നാൽ നിലവിലെ വില കുറയ്ക്കാതെ പഴയ വിലയിൽ ജി എസ് ടി ചുമത്തിയാണ് ഹോട്ടലുടമകൾ ആളുകളെ കൊള്ളയടിക്കുന്നത്.

Summary: Hotel owners charging high amounts for food from customers in the name of GST. Finance minister Thomas Isaac said that strict action will be taken if hotels and restaurants continue with the practice. Under GST, prices of only a few food items have increased. Here the price of tea has gone up.

Keywords: National, India, GST, Tax&Savings, Finance, Hotel, Price, Increased, News, Finance Minister, Kerala, Thomas Isacc
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia