Fibroids | സ്ത്രീകളിൽ വർധിച്ചുവരുന്ന ഗർഭാശയ മുഴകൾ; കാരണങ്ങളും ആശങ്കയും 

 
Growing Concern Over Uterine Fibroids in Women

Representational Image Generated by Meta AI

ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ ബാധിക്കുകയും അകാല പ്രസവത്തിന് കാരണമാവുകയും ചെയ്യാം. പലപ്പോഴും ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ നേരത്തെ കണ്ടെത്താൻ പ്രയാസമാണ്.

ന്യൂഡൽഹി: (KVARTHA) ഇന്ന് പ്രായം കുറഞ്ഞവരടക്കമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. ജീവിതശൈലി, കുടുംബ പാരമ്പര്യം, അമിതവണ്ണം മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ എന്നീ കാരണങ്ങള്‍  സ്ത്രീകളില്‍ ഫൈബ്രോയിഡുകള്‍ വളരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ഗര്‍ഭാശയത്തില്‍ വളരുന്ന നല്ല ട്യൂമറുകളാണ് ഫൈബ്രോയിഡുകള്‍.  ഇത് പ്രസവം മുതലാണ് സ്ത്രീകളില്‍ പൊതുവെ കാണെപ്പട്ടുത്തുടങ്ങുന്നത്. പ്രത്യേകിച്ചും 30 വയസിനും അമ്പത് വയസിനും ഇടയിലുള്ള സ്ത്രീകളില്‍. ഇവ അപകടകരികളല്ലെങ്കിലും വേദന, കനത്ത ആര്‍ത്തവം, ചിലപ്പോള്‍ വന്ധ്യത എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളിലേക്കും സ്ത്രീകളെ നയിക്കുന്നു.

ഗര്‍ഭപാത്രത്തെ സംരക്ഷിച്ച് ഫൈബ്രോയിഡുകളെ നീക്കം ചെയ്യാന്‍ മയോമെക്ടമി ശസ്ത്രക്രിയയിലൂടെ സാധിക്കുമെങ്കിലും ഈ ശസ്ത്രക്രിയ ചെയ്ത സ്ത്രീകളില്‍ വീണ്ടും ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നതായി കാണപ്പെടുന്നു. ഇന്ത്യയില്‍, തന്നെ മയോമെക്ടമിക്ക് ശേഷം 15-33 ശതമാനം സ്ത്രീകളിലാണ് ഫൈബ്രോയിഡുകള്‍ ആവര്‍ത്തിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഫൈബ്രോയിഡുകള്‍ ആവര്‍ത്തിച്ച് വരുന്നതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും ജനിതക പ്രവണതയും ജീവിതശൈലി ശീലങ്ങളുമാണെന്ന് മണിപ്പാലിലെ ഗുരുഗ്രാം ആശുപത്രിയിലെ കണ്‍സള്‍ട്ടന്റും  ഗൈനോക്കോളിസ്റ്റുമായ ഡോ. ഇല ജലോട്ട് പറയുന്നു. 

'ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ ഒരു പ്രധാന ഗൈനക്കോളജിക്കല്‍ ആശങ്കയായി മാറുകയാണ്. ഗര്‍ഭാശയ ഫൈബ്രോയിഡുകളുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ഈ അവസ്ഥയുമായി പതിവായി ബന്ധപ്പെട്ടിരിക്കുന്ന ഘടകങ്ങളില്‍ ജനിതകവും ചില ജീവിതശൈലി ഘടകങ്ങളും ഉള്‍പ്പെടുന്നു', ബംഗളുരുവിലെ മദര്‍ഹുഡ് ഹോസ്പിറ്റല്‍സിലെ ഹിസ്റ്ററോസ്‌കോപ്പിക് AND ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് പി മാധുരി വിദ്യാശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഫൈബ്രോയിഡുകള്‍ വളരാനുളള യഥാര്‍ത്ഥ കാരണങ്ങള്‍ അജ്ഞാതമാണെങ്കിലും പഠനങ്ങള്‍ പറയുന്നതനുസരിച്ച് ചില ഘടകങ്ങള്‍ ഇതിന് കാരണമാകുന്നു എന്നാണ്.  പ്രധാനമായും ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളാണ് ഫൈബ്രോയിഡ് വളര്‍ച്ചയെ പ്രേരിപ്പിക്കുന്നത്, ഇത് ഗര്‍ഭാശയത്തിലെ ലൈനിംഗ് വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ജനിത ഘടകങ്ങളും ഇതിന്റെ മറ്റൊരു കാരണമായി പരിഗണിക്കപ്പെടുന്നു. പ്രത്യേകിച്ചും കുടുംബ പാരമ്പര്യത്തില്‍ ആര്‍ക്കെങ്കിലും ഉയര്‍ന്നതരത്തില്‍ ഫൈബ്രോയിഡ് വികസനം ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത് സ്ത്രീകളില്‍ ഫൈബ്രോയിഡ് വളരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ആര്‍ത്തവത്തിന്റെ ആദ്യകാല ആരംഭം, പൊണ്ണത്തടി, വിറ്റാമിന്‍ ഡിയുടെ അഭാവം എന്നിവയും ഫൈബ്രോയിഡിന്റെ  കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഫൈബ്രോയിഡുകളുടെ ലക്ഷണങ്ങള്‍ അവയുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.  ചില സ്ത്രീകള്‍ക്ക് ഒരു രോഗലക്ഷണങ്ങളും അനുഭവപ്പെടില്ല, എന്നാല്‍ മറ്റുള്ളവര്‍ക്ക് അമിതമായ ആര്‍ത്തവ രക്തസ്രാവം, വേദന അല്ലെങ്കില്‍ പെല്‍വിസിലെ മര്‍ദ്ദം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, മലവിസര്‍ജ്ജനത്തിനിടയിലെ ബുദ്ധിമുട്ടുകള്‍, വേദനാജനകമായ ലൈംഗികബന്ധം തുടങ്ങിയ നിരവധി അസ്വസ്ഥതകള്‍ നേരിടുന്നതായി ജലോട്ട് പറയുന്നു. 

ഇതിലെ ആശങ്കാവഹമായ കാര്യം എന്തെന്നാല്‍ ഫൈബ്രോയിഡുകള്‍  ഗര്‍ഭധാരണത്തെയും ബാധിക്കും. അവയുടെ വലുപ്പവും സ്ഥാനവും അനുസരിച്ച്, അവര്‍ ഫാലോപ്യന്‍ ട്യൂബുകളെ ശാരീരികമായി തടയുന്നു, ബീജം അണ്ഡത്തില്‍ എത്തുന്നത് തടയുകയോ അല്ലെങ്കില്‍ ബീജസങ്കലനം ചെയ്ത അണ്ഡം ഗര്‍ഭാശയത്തില്‍ സ്ഥാപിക്കുന്നത് തടയുകയോ ചെയ്യുമെന്ന് ജലോട്ട് വ്യക്തമാക്കുന്നു. 'മാത്രമല്ല ഫൈബ്രോയിഡുകള്‍ക്ക് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കാനും കഴിയും, പ്രത്യേകിച്ച് ആദ്യ മൂന്നുമാസത്തിലാണ് ഇത് സംഭവിക്കുന്നത്. കൂടാതെ അകാല പ്രസവത്തിലേക്കും ബ്രീച്ച് പൊസിഷനിലേക്കും നയിക്കുന്നതിലൂടെ കുഞ്ഞിനെ ബാധിക്കുകയും ചെയ്യും. ഗര്‍ഭാശയ ഭിത്തി (പ്ലാസന്റല്‍ അബ്രപ്ഷന്‍), ഇവ രണ്ടും കുഞ്ഞിന് അപകടകരമാണ്', ജലോട്ട് പറഞ്ഞു.

ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ ഇടയ്ക്കിടെ രോഗലക്ഷണങ്ങളില്ലാതെ പ്രത്യക്ഷപ്പെടാം, ഇത് നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ പ്രത്യുല്‍പ്പാദന ആരോഗ്യത്തിന് വളരെ ദോഷകരമാകയേക്കും. കുറഞ്ഞത് 50 ശതമാനം ഫൈബ്രോയിഡുകളെങ്കിലും ലക്ഷണമില്ലാത്തവയാണ്. പെല്‍വിക് പരിശോധനകള്‍, അള്‍ട്രാസൗണ്ട്, അല്ലെങ്കില്‍ സെര്‍വിക്കല്‍ സ്‌ക്രീനിംഗ് എന്നിവയ്ക്കിടെ അവിചാരിതമായി ഫൈബ്രോയിഡുകള്‍ കണ്ടെത്തുന്ന സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. അതുകൊണ്ട് തന്നെ ഈ സംഖ്യയില്‍ മാറ്റം വാരനും സാധ്യതയുണ്ട്. അതിനാല്‍ നേരത്തെയുള്ള സ്‌ക്രീനിംഗും, പരിശോധനകളും നേരത്തെ നടത്തേണ്ടത് ഏറ്റവും ആവശ്യകരമാണെന്ന് ഡോക്ടര്‍ വിദ്യാശങ്കര്‍ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia