കൂനൂര്‍ ഹെലികോപ്‌റ്റെര്‍ ദുരന്തം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
Dec 15, 2021, 13:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 15.12.2021) കൂനൂര്‍ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ക്യാപ്റ്റന്‍ വരുണ്‍ സിങ്(39) അന്തരിച്ചു. ബെംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങിന് ചര്‍മം വച്ചുപിടിപ്പിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വച്ചുപിടിപ്പിക്കാനുള്ള ചര്‍മം (സ്‌കിന്‍ ഗ്രാഫ്റ്റ്) ബെംഗ്ളൂറു മെഡികല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ ചര്‍മ ബാങ്ക് കൈമാറിയെന്നും കൂടുതല്‍ സ്‌കിന്‍ ഗ്രാഫ്റ്റ് ആവശ്യമായാല്‍ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുമെന്നും റിപോര്‍ടുണ്ടായിരുന്നു.
വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോടു പ്രതികരിക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. ഇതിനിടെയാണ് മരണവാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. സംയുക്ത സേനാ മേധാവി ബിപിന്‍ റാവതും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവതും ഉള്‍പെടെ 13 പേര്‍ അപകട ദിവസം മരിച്ചിരുന്നു.
ഡിഫന്‍സ് സെര്‍വീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെലിങ്ടണിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്ക് സമീപം കൂനൂരിലെ വനമേഖലയിലാണ് 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്‌റ്റെര്‍ തകര്‍ന്നു വീണത്. തമിഴ്നാടിലെ കോയമ്പതൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.