SWISS-TOWER 24/07/2023

Bizarre | വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിക്ക് പരീക്ഷയില്‍ മാര്‍ക് കുറവ്; വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന് വരന്‍

 


ADVERTISEMENT



ലക്‌നൗ: (www.kvartha.com) വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിക്ക് മാര്‍ക് കുറഞ്ഞതിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും പിന്മാറി വരന്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ തിര്വ കോട്വാലി സമീപപ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്. പ്ലസ് ടു പഠിച്ചിരുന്ന സമത്ത് പരീക്ഷയില്‍ മാര്‍ക് കുറഞ്ഞുവെന്നതിന്റെ പേരിലായിരുന്നു ഇയാള്‍ വധുവിനെ വേണ്ടെന്ന് വച്ചതെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
Aster mims 04/11/2022

വധുവിന്റെ അച്ഛനെ വിളിച്ച് വരന്‍ നിങ്ങളുടെ മകള്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ മാര്‍ക് കുറവാണ്. അതുകൊണ്ട് താന്‍ ഈ വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍, അത് വെറും കാരണമായി പറഞ്ഞതാണെന്നും സ്ത്രീധനം കുറവായതിനാലാണ് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നുമാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്. 

വിവാഹത്തോടനുബന്ധിച്ചുള്ള ഗോദ് ഭരായി ചടങ്ങും കഴിഞ്ഞ ശേഷമാണ് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിവാഹത്തിന് വേണ്ടി 60,000 രൂപ അതിനോടകം പിതാവ് ചെലവഴിച്ചിട്ടുണ്ടായിരുന്നു. 15000 രൂപ കൊടുത്ത് വരന് ധരിക്കാനുള്ള മോതിരവും വാങ്ങി. ഇതോടെ തന്റെ മകളുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചു. 

Bizarre | വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിക്ക് പരീക്ഷയില്‍ മാര്‍ക് കുറവ്; വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന് വരന്‍


മകള്‍ സോണിയെ ബഗന്‍വ ഗ്രാമത്തിലെ രാംശങ്കറിന്റെ മകന്‍ സോനുവിന് വിവാഹം കഴിച്ചുകൊടുക്കാന്‍ നിശ്ചയിച്ചിരുന്നതായി പിതാവ് പരാതിയില്‍ പറയുന്നു. ഡിസംബര്‍ നാലിനായിരുന്നു ഗോദ് ഭരായി ചടങ്ങ് നടന്നത്. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിക്കുകയായിരുന്നുവെന്നും അത് നല്‍കാന്‍ വധുവിന്റെ വീട്ടുകാര്‍ തയ്യാറായിരുന്നില്ലെന്നും അതോടെ പെണ്‍കുട്ടിക്ക് സ്‌കൂള്‍ പരീക്ഷയില്‍ മാര്‍ക് കുറവാണെന്നും പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് വധുവിന്റെ പിതാവ് ആരോപിക്കുന്നു.

Keywords:  News, National, India, Lucknow, Uttar Pradesh, Marriage, Examination, Education, Local-News, Complaint, Groom calls off wedding over bride’s low marks in Class 12 exam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia