Cheetah | 'ഗ്രേറ്റ് ന്യൂസ്, പുതിയ പരിസരവുമായി അവര്‍ ഇണങ്ങിയിരിക്കുന്നു'; നിര്‍ബന്ധിത ക്വാറന്റീന് ശേഷം രണ്ടെണ്ണത്തിനെ തുറന്നുവിട്ടു; നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളുടെ വിശേഷം പങ്കിട്ട് പ്രധാനമന്ത്രി
Nov 6, 2022, 14:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളുടെ വിശേഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി വിശേഷങ്ങള്‍ പങ്കിട്ടത്. രണ്ടു മാസത്തോളമായി നമീബിയയില്‍ നിന്നും ചീറ്റപ്പുലികളെ ഇന്‍ഡ്യയിലെത്തിച്ചിട്ട്.
വംശനാശം സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ പ്രധാന മന്ത്രിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17ന് മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍കില്‍ എത്തിച്ചത്. ഏറ്റവും പുതിയ വിശേഷങ്ങളാണ് മോദി ട്വിറ്ററിലൂടെ പങ്കുവച്ചത്.
'ഗ്രേറ്റ് ന്യൂസ്, പുതിയ പരിസരവുമായി അവര്‍ ഇണങ്ങിയിരിക്കുന്നു'. നിര്‍ബന്ധിത ക്വാറന്റീന് ശേഷം ചീറ്റകളില്‍ രണ്ടെണ്ണത്തിനെ തുറന്നുവിട്ടതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
നമീബിയയില്‍ നിന്ന് ഇന്‍ഡ്യയിലെത്തിച്ച എട്ടു ചീറ്റകള്‍ക്ക് 50 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ഏര്‍പെടുത്തിയിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിനെ പരിസരവുമായി കൂടുതല്‍ ഇണങ്ങുന്നതിന് വേണ്ടി വലിയ ചുറ്റുപാടിലേക്ക് വിട്ടു. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ സജീവമായി തന്നെ ഇരിക്കുന്നു. പുതിയ പരിസരവുമായി അവര്‍ നന്നായി ഇണങ്ങി. ഉടനെ തന്നെ മറ്റ് ആറ് ചീറ്റകളെയും തുറന്ന് വിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
എഡ്ഡി, ഫ്രെല്‍ടണ്‍ എന്നീ പേരുള്ള രണ്ടു ചീറ്റകളെയാണ് ക്വാറന്റീനു ശേഷം ഇപ്പോള്‍ പുറത്തുകഴിയുന്നത്. മറ്റുള്ള ചീറ്റകളെ നവംബര്‍ 10ന് മുന്‍പ് റിലീസ് ചെയ്യാന്‍ പറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇവയെ പരിപാലിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘം തന്നെയുണ്ട്.
Keywords: 'Great News!': PM Modi on update on cheetahs in Kuno National park| Video, New Delhi, News, Narendra Modi, Prime Minister, Twitter, Video, National.Great news! Am told that after the mandatory quarantine, 2 cheetahs have been released to a bigger enclosure for further adaptation to the Kuno habitat. Others will be released soon. I’m also glad to know that all cheetahs are healthy, active and adjusting well. 🐆 pic.twitter.com/UeAGcs8YmJ
— Narendra Modi (@narendramodi) November 6, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

