Gratuity | ജീവനക്കാർക്ക് സന്തോഷ വാർത്ത! 1 വർഷത്തെ ജോലിക്ക് പോലും ഗ്രാറ്റുവിറ്റി ലഭിക്കും; പുതിയ തൊഴിൽ നിയമങ്ങൾ ഉടൻ
Aug 19, 2022, 12:13 IST
ന്യൂഡെൽഹി: (www.kvartha.com) ജീവനക്കാർക്ക് വലിയ വാർത്തയുണ്ട്. രാജ്യത്ത് തൊഴിൽ പരിഷ്‌കരണത്തിനായി കേന്ദ്രസർകാർ നാല് പുതിയ തൊഴിൽ നിയയമങ്ങൾ ഉടൻ നടപ്പാക്കാൻ പോകുന്നു. തൊഴിൽ സഹമന്ത്രി രാമേശ്വർ തെലി ലോക്‌സഭയിൽ ഇതു സംബന്ധിച്ച രേഖാമൂലം വിവരം നൽകിയിട്ടുണ്ട്.
പുതിയ ലേബർ കോഡുകളിൽ നിയമങ്ങൾ മാറും
പുതിയ നിയമം നടപ്പിലാക്കിയ ശേഷം ജീവനക്കാരുടെ ശമ്പളം, ലീവ്, പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയിൽ മാറ്റമുണ്ടാകും. ഗ്രാറ്റുവിറ്റിക്കായി ഒരു സ്ഥാപനത്തിലും അഞ്ച് വർഷം തുടർചയായി ജോലിചെയ്യണമെന്ന് ഇനി നിർബന്ധമുണ്ടാവില്ല. സർകാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ തൊഴിൽ നിയമം നിലവിൽ വന്നാലുടൻ ഈ മാറ്റങ്ങൾ നിലവിൽ വരുമെന്ന് സീ ന്യൂസ് റിപോർട് ചെയ്തു.
ഗ്രാറ്റുവിറ്റി എത്രയാണെന്ന് അറിയാമോ?
ജിവനക്കാരന്റെ ദീർഘകാല പ്രവര്‍ത്തനങ്ങള്‍ക്കു തൊഴിലുടമ നല്‍കുന്ന തുകയാണ് ചുരുക്കി പറഞ്ഞാല്‍ ഗ്രാറ്റുവിറ്റി. നിലവിൽ നിയമപ്രകാരം, ഏതെങ്കിലും സ്ഥാപനത്തിൽ അഞ്ച് വർഷം പൂർത്തിയാക്കിയതിന് ശേഷമാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം നിങ്ങൾ കംപനി വിടുന്ന ദിവസം ആ മാസത്തെ നിങ്ങളുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാറ്റുവിറ്റിയുടെ കണക്കുകൂട്ടൽ നടക്കുന്നത്. അടിസ്ഥാന ശമ്പളവും, ക്ഷാമബത്തയും അടിസ്ഥാനമാക്കിയാണ് ഇത് നിർണയിക്കുന്നത്.
ഒരു വർഷത്തെ ജോലിയിൽ പോലും ഗ്രാറ്റുവിറ്റി ലഭിക്കുമോ?
ലോക്‌സഭയിൽ സമർപിച്ച കരട് പകർപ്പിൽ നൽകിയ വിവരമനുസരിച്ച്, ഏതെങ്കിലും ജീവനക്കാരൻ ഏതെങ്കിലും സ്ഥലത്ത് ഒരു വർഷം ജോലി ചെയ്താൽ അയാൾക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. നിശ്ചിതകാല ജീവനക്കാർക്ക് അതായത് കരാറിൽ ജോലി ചെയ്യുന്നവർക്കാണ് സർകാർ ഈ പരിഷ്കരണം ഏർപെടുത്തിയിരിക്കുന്നത്. ഒരു വ്യക്തി ഒരു കംപനിയുമായി ഒരു നിശ്ചിത കാലയളവിലേക്ക് കരാറിൽ ജോലി ചെയ്താൽ, അയാൾക്ക് ഗ്രാറ്റുവിറ്റി ലഭിക്കും. ഇത് കൂടാതെ നിശ്ചിത കാലാവധിയുള്ള ജീവനക്കാർക്ക് മാത്രമേ ഗ്രാറ്റുവിറ്റി ആക്ട് 2020 ന്റെ ആനുകൂല്യം ലഭിക്കൂ.

Keywords: Gratuity New Rules, National,News,Top-Headlines,Latest-News,Job,Central Government,Lok Sabha,Salary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.