ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയായ കൊച്ചുമകളെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു; പിന്നീട് നടന്നത് മുത്തച്ഛനും മുത്തശ്ശിയും വന്യജീവിയും തമ്മിലുള്ള പോരാട്ടം; ഒടുവില്‍ സംഭവിച്ചത്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മധ്യപ്രദേശ്: (www.kvartha.com 22.08.2021) രണ്ടു വയസുകാരി കൊച്ചുമകളെ പുള്ളിപ്പുലിയുടെ വായില്‍ നിന്നും രക്ഷിച്ച് മുത്തച്ഛനും മുത്തശ്ശിയും. മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍കിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടില്‍ മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ പുലി കടിച്ചെടുത്ത് കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. കൊച്ചുമകള്‍കൊപം നിലത്ത് കിടന്നുറങ്ങുകയായിരുന്നു മുത്തശ്ശി. ഇതിനിടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന മുത്തശ്ശി കാണുന്നത് കൊച്ചുമകളെ കടിച്ചെടുത്ത് പോകുന്ന പുള്ളിപ്പുലിയെ ആണ്.
Aster mims 04/11/2022

ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയായ കൊച്ചുമകളെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു; പിന്നീട് നടന്നത് മുത്തച്ഛനും മുത്തശ്ശിയും വന്യജീവിയും തമ്മിലുള്ള പോരാട്ടം; ഒടുവില്‍ സംഭവിച്ചത്!

മുത്തശ്ശി നിലവിളിക്കുകയും പുലിയുടെ വായില്‍ നിന്നും കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സര്‍വശക്തിയുമെടുത്ത് പോരാടുകയും ചെയ്തു. ഈ സമയം മറ്റൊരു മുറിയിലായിരുന്ന മുത്തച്ഛനും നിലവിളി കേട്ട് ഓടിയെത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് പുലിയുടെ കണ്ണിലും മൂക്കിലും ശക്തമായി ഇടിച്ചു. കണ്ണും മൂക്കും ഉന്നമിട്ടുള്ള ആക്രമണം പുലിയെയും പേടിപ്പിച്ചു. ഒടുവില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടി മറഞ്ഞു.

ഇതിനിടെ ബഹളം കേട്ട് അയല്‍വാസികളും ഓടിയെത്തിയിരുന്നു. വനപ്രദേശമാണെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കൊച്ചുമകളെ രക്ഷിക്കാന്‍ 50 വയസുകാരി ബസന്തിഭായ് ഗുര്‍ജാര്‍ കാണിച്ച ധീരത ഇപ്പോള്‍ വലിയ പ്രശംസ നേടുകയാണ്. സംഭവത്തിനുശേഷം പ്രദേശത്ത് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു.

കുഞ്ഞിന് വീട്ടില്‍ വച്ച് തന്നെ പ്രഥമ ശുശ്രൂഷ നല്‍കി. കുട്ടിക്ക് തീര്‍ച്ചയായും വൈദ്യപരിശോധന ലഭ്യമാക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords:  Grandparents battle with leopard in order to save their grand daughter, Madhya pradesh, News, Local News, Forest, Child, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia