Grammy | ഗ്രാമിയില്‍ ഇന്‍ഡ്യന്‍ കലാകാരന്മാര്‍ക്കും നേട്ടം; പ്രശസ്ത തബല വിദ്വാന്‍ സകീര്‍ ഹുസൈന് മാത്രം 3 പുരസ്‌കാരങ്ങള്‍; ഗായകന്‍ ശങ്കര്‍ മഹാദേവനും നേട്ടം
Feb 5, 2024, 17:17 IST
ന്യൂഡെല്‍ഹി: (KVARTHA) തിങ്കളാഴ്ച യുഎസിലെ ലോസ് ഏന്‍ജല്‍സില്‍ പ്രഖ്യാപിച്ച 66-ാമത് ഗ്രാമി അവാര്‍ഡുകള്‍ ഇന്‍ഡ്യയ്ക്കും സവിശേഷമായി മാറി. ആഗോള സംഗീത ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരങ്ങളിലൊന്നായ ഗ്രാമി അവാര്‍ഡില്‍ ഇന്‍ഡ്യന്‍ കലാകാരന്മാരും നേട്ടം കൊയ്തു.
പ്രശസ്ത തബല വിദ്വാന്‍ സകീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവരാണ് ഗ്രാമി അവാര്‍ഡ് നേടിയവര്‍. സകീര്‍ ഹുസൈന് മാത്രം മൂന്ന് ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 'പ്ലാനെറ്റ് ഡ്രം' എന്ന ആല്‍ബത്തിന് 1992 ലും 'ഗ്ലോബല്‍ ഡ്രം പ്രോജക്റ്റ്' എന്ന ആല്‍ബത്തിന് 2009 ലും സകീര്‍ ഹുസൈന്‍ ഗ്രാമിയില്‍ പുരസ്‌കൃതനായിട്ടുണ്ട്.
ആഗോള തലത്തിലെ മികച്ച പ്രകടനം, മികച്ച സമകാലിക ആല്‍ബം (ഉപകരണ സംഗീതം), മികച്ച ആഗോള സംഗീതം എന്നീ വിഭാഗങ്ങളിലാണ് സകീര്‍ ഹുസൈന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഓടക്കുഴല്‍ വാദകന്‍ രാകേഷ് ചൗരസ്യയ്ക്ക് രണ്ട് പുരസ്‌കാരങ്ങളും ലഭിച്ചു.
ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം സകീര്‍
ഹുസൈനൊപ്പം രാകേഷ് ചൗരസ്യ, ബേല ഫ്‌ലെക്, എഡ്ഗാര്‍ മേയര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ 'പഷ്‌തോ' എന്ന ഗാനത്തിനാണ്. മികച്ച സമകാലിക ആല്‍ബത്തിനുള്ള (ഉപകരണ സംഗീതം) പുരസ്‌കാരം 'ആസ് വി സ്പീക്' എന്ന ആല്‍ബത്തിനാണ്. സക്കീര്‍ ഹുസൈന്‍, രാകേഷ് ചൗരസ്യ, ബേല ഫ്‌ലെക്, എഡ്ഗാര്‍ മേയര്‍ എന്നിവരാണ് ഈ ആള്‍ബത്തിനും പിന്നില്‍.

സകീര്‍ ഹുസൈനൊപ്പം ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗിറ്റാറിസ്റ്റ് ജോണ്‍ മക് ലോഗ്ലിന്‍, വാദ്യകലാകാരന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ഉള്‍പെട്ട ഫ്യൂഷന്‍ ബാന്‍ഡ് 'ശക്തി'യുടെ മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം വിഭാഗത്തില്‍ 'ദിസ് മൊമെന്റ്' എന്ന ചിത്രത്തിനാണ് ഗ്രാമി അവാര്‍ഡ് നേടിയത്.
ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം സകീര്‍
ഹുസൈനൊപ്പം രാകേഷ് ചൗരസ്യ, ബേല ഫ്‌ലെക്, എഡ്ഗാര്‍ മേയര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ 'പഷ്‌തോ' എന്ന ഗാനത്തിനാണ്. മികച്ച സമകാലിക ആല്‍ബത്തിനുള്ള (ഉപകരണ സംഗീതം) പുരസ്‌കാരം 'ആസ് വി സ്പീക്' എന്ന ആല്‍ബത്തിനാണ്. സക്കീര്‍ ഹുസൈന്‍, രാകേഷ് ചൗരസ്യ, ബേല ഫ്‌ലെക്, എഡ്ഗാര്‍ മേയര്‍ എന്നിവരാണ് ഈ ആള്‍ബത്തിനും പിന്നില്‍.
Keywords: News, National, National-News, Malayalam-News, Ustad Zakir Hussain, Got, 3 Grammy, Awards, Shankar Mahadevan, Rakesh Chaurasia, V Selvaganesh, Ganesh Rajagopalan, Shakti Band, Singer, This Moment, Best Global Music Album, Grammy 2024 Award: Ustad Zakir Hussain bags 3 awards; Shankar Mahadevan, V Selvaganesh and Ganesh Rajagopalan's band Shakti also wins.#ARRahman shares a proud pic with Indian #Grammy winners ft. #ShankarMahadevan, #ZakirHussain and #SelvaGanesh. 💙🌸 pic.twitter.com/NBeVLATrZa
— Filmfare (@filmfare) February 5, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.